തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തി. സര്‍വ്വകലാശാല സീലോടു കൂടിയ ആറ് മാര്‍ക്ക് ലിസ്റ്റാണ് ഡിആര്‍ഐക്ക് ലഭിച്ചത്. ലിസ്റ്റില്‍ മാര്‍ക്കുകള്‍ എഴുതാനുളള കോളങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ സീലോടുകൂടിയ മാര്‍ക്ക് ലിസ്റ്റുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ ഡിആര്‍ഐ റെയ്ഡ് നടത്തിയത്.
താന്‍ ബിബിഎയ്ക്ക് കേരളസര്‍വകലാശാലയിലാണ് പഠിച്ചതെന്നും ആ സമയത്ത് പാളയത്തെ സര്‍വകലാശാലയുടെ ചവറ്റുകുട്ടയില്‍ നിന്നാണ് മാര്‍ക്ക് ലിസ്റ്റ് ലഭിച്ചതെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ വിഷ്ണു സോമസുന്ദരം പറഞ്ഞത്.
മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയത് ഡിആര്‍ഐ അന്വേഷണ പരിധിയില്‍ വരാത്തതായിരുന്നതിനാല്‍ ഡിആര്‍ഐ തുടരന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയതായും ഇതിനെക്കുറിച്ച് തുടരന്വേഷണം നടത്താമെന്നും കാണിച്ച് ഡിആര്‍ഐ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അടുത്ത ദിവസം കത്ത് നല്‍കിയേക്കുമെന്നാണ് സൂചന.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…