Railway's renovated dining hall at Ernakulam inaugurated by Amma, a senior cleaning staff
എറണാകുളം: മാറുന്ന ഭാരതത്തില്‍ മാറുന്ന റെയില്‍വേ. അപൂർവമായൊരു ഉദ്ഘാടന ചടങ്ങിനാണ് വെള്ളിയാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ ദിവസം നവീകരിച്ച എറണാകുളം റെയില്‍വേയുടെ ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം ചെയ്യാൻ എത്തിയത് മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ അല്ല, മറിച്ച് സ്റ്റേഷനിലെ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫാണ്. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഓഫീസാണ് സമൂഹമാദ്ധ്യമത്തിലൂടെ വാര്‍ത്ത പങ്കുവെച്ചത്. ഇതിന്റെ ചിത്രങ്ങളും റെയില്‍വേ പങ്കുവെച്ചിരുന്നു.
‘പുതുക്കി പണിത എറണാകുളം സ്റ്റേഷനിലെ ഡൈനിംഗ് ഹാള്‍ തുറന്നുകൊടുത്തു. സ്റ്റേഷനിലെ ഏറ്റവും മുതിര്‍ന്ന ക്ലീനിംഗ് സ്റ്റാഫാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.’ – സതേണ്‍ റെയില്‍വേ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്. അതേസമയം, ഉദ്ഘാടനം ചെയ്ത അമ്മയുടെ പേര് റെയില്‍വേ പോസ്റ്റില്‍ പങ്കുവെച്ചിട്ടില്ല. അമ്മ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളാണ് റെയില്‍വേ പങ്കുവെച്ചത്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…