Sunday, October 25, 2026

മാറുന്ന ഭാരതം! റെയിൽവേയുടെ എറണാകുളത്തെ നവീകരിച്ച ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തത് സീനിയർ ക്ലീനിംഗ് സ്റ്റാഫായ അമ്മ

എറണാകുളം: മാറുന്ന ഭാരതത്തില്‍ മാറുന്ന റെയില്‍വേ. അപൂർവമായൊരു ഉദ്ഘാടന ചടങ്ങിനാണ് വെള്ളിയാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ ദിവസം നവീകരിച്ച എറണാകുളം റെയില്‍വേയുടെ ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം ചെയ്യാൻ എത്തിയത് മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ അല്ല, മറിച്ച്‌ സ്റ്റേഷനിലെ സീനിയര്‍ ക്ലീനിംഗ് സ്റ്റാഫാണ്. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഓഫീസാണ് സമൂഹമാദ്ധ്യമത്തിലൂടെ വാര്‍ത്ത പങ്കുവെച്ചത്. ഇതിന്റെ ചിത്രങ്ങളും റെയില്‍വേ പങ്കുവെച്ചിരുന്നു.

‘പുതുക്കി പണിത എറണാകുളം സ്റ്റേഷനിലെ ഡൈനിംഗ് ഹാള്‍ തുറന്നുകൊടുത്തു. സ്റ്റേഷനിലെ ഏറ്റവും മുതിര്‍ന്ന ക്ലീനിംഗ് സ്റ്റാഫാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.’ – സതേണ്‍ റെയില്‍വേ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്. അതേസമയം, ഉദ്ഘാടനം ചെയ്ത അമ്മയുടെ പേര് റെയില്‍വേ പോസ്റ്റില്‍ പങ്കുവെച്ചിട്ടില്ല. അമ്മ നാട മുറിച്ച്‌ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളാണ് റെയില്‍വേ പങ്കുവെച്ചത്.

Related Articles

Latest Articles