Rain-Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. 10 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജാഗ്രതാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വ്യാഴാഴ്ച വരെ തെക്ക്-പടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍, വടക്ക് അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ കാറ്റിന്‍റെ വേഗത 70 കി.മീ വരെയാകാനും സാധ്യതയുണ്ട്. ഈ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .…
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാന നേതാക്കളുടെ നിര ! രാജീവ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും, സുരേന്ദ്രനും, വി മുരളീധരനും…
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…