Rain-Kerala
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
അതിശക്തമായ മഴ തുടർച്ചയായ ദിവസങ്ങളിൽ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളക്കെട്ടുകൾക്കും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇറാൻ തിരിച്ചു വരാനാകാത്ത സാമ്പത്തിക തകർച്ചയിലേക്ക്. റിയാലിന് പേപ്പറിനേക്കാൾ പോലും വിലയില്ലാത്ത അവസ്ഥ. 40% കവിഞ്ഞ പണപ്പെരുപ്പം, ദിവസേന മാറുന്ന…
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…