ദില്ലി നഗരത്തിൽ പെയ്ത മഴയിൽ നിന്നുള്ള ദൃശ്യം
ദില്ലി: രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം അപകടകരമായ നിലയിൽ മോശമാകുന്നതിനിടെ ആശ്വാസമായി നഗരത്തിൽ മഴയെത്തി. പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമായതോടെ ഇതിന് പോംവഴിയെന്നോണം കൃത്രിമമഴ പെയ്യിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകവെയാണ് നഗരത്തിൽ മഴയെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ നഗരത്തിൽ പരക്കേ മഴ ലഭിച്ചതോടെ തത്കാലത്തേക്ക് കൃത്രിമ മഴയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. മേഘങ്ങളിൽ രാസവസ്തുക്കൾ നിക്ഷേപിച്ച് മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മഴപെയ്യിക്കാമെന്നായിരുന്നു ദില്ലി സർക്കാരിന്റെ പദ്ധതി.
ദില്ലിയിൽ പെയ്ത മഴ കൃത്രിമമാണെന്നതരത്തിൽ സാമൂഹികമാദ്ധ്യമങ്ങളിൽ വാർത്തകൾ പരന്നിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
“കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള നിർദേശം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും കോടതിയുടെ നിർദേശമനുസരിച്ചാകും ബാക്കിയുള്ള നടപടികളുണ്ടാകുക. മഴപെയ്തത് മലിനീകരണത്തിന്റെ തോത് കുറച്ചെങ്കിലും വരുംദിവസങ്ങളിലും ഇതിന്റെ ഗുണം ലഭിക്കുമോയെന്ന് അറിയില്ല. ദീപാവലിക്കു ശേഷമുള്ള അന്തരീക്ഷവായുവിന്റെ നിലവാരം പരിശോധിച്ചശേഷമാകും കൃത്രിമമഴ, ഒറ്റ-ഇരട്ടയക്ക നമ്പർ വാഹനനിയന്ത്രണം എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുക” – ഗോപാൽ റായ് പറഞ്ഞു.
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…