ആലപ്പുഴ: സംസ്ഥാനത്ത‌് ഇത്തവണ ഏറ്റവും കുറവ‌് വേനല്‍ മഴ ലഭിച്ചത‌് ആലപ്പുഴ ജില്ലയിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചപ്പോൾ ആലപ്പുഴയിൽ 89.3 മില്ലി മീറ്റര്‍ മഴയാണ‌് പെയ്‌തത്. പെയ്യേണ്ടിയിരുന്ന മഴയേക്കാള്‍ 69 ശതമാനം കുറവാണിത‌്. അതേസമയം സംസ്ഥാനത്താകെ ഈ വര്‍ഷം വേനല്‍മഴയില്‍ കുറവുണ്ടായി. ആകെ 123.5 മില്ലി മീറ്റര്‍ മഴയാണ‌് ലഭിച്ചത‌്. ലഭിക്കേണ്ടിയിരുന്ന മഴയേക്കാള്‍ 45 ശതമാനം കുറവാണിത‌്.
ആലപ്പുഴയ‌്ക്ക‌് പുറമെ കണ്ണൂര്‍, കാസര്‍കോട‌്, കോട്ടയം, കോഴിക്കോട‌്, തിരുവനന്തപുരം ജില്ലകളിലും വേനല്‍മഴയില്‍ വലിയ കുറവുണ്ടായി. വയനാടും പത്തനംതിട്ടയും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ കുറഞ്ഞു.
അധികം മഴ ലഭിച്ചത‌് വയനാട്ടിലാണ‌്. സമുദ്രോപരിതല താപനില ഉയരുകയാണെന്ന‌് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും ഇത് മഴയുടെ കുറവ് മൂലമാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാന ഡയറക‌്ടറുടെ ചുമതല വഹിക്കുന്ന ഡോ. വി കെ മിനി പറഞ്ഞു. മെയ‌് അവസാനത്തോടെ കുടുതല്‍ മഴ ലഭിക്കുമെന്ന‌് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…