India

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു; യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകട രേഖയ്‌ക്ക് മുകളിൽ; ആശങ്ക വേണ്ടെന്ന് സർക്കാർ

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകട രേഖയ്‌ക്ക് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയോടെ ജലനിരപ്പ് 205.39 മീറ്ററിലെത്തി. കേന്ദ്ര ജലകമ്മിഷന്റെ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ദില്ലിയിലെ പഴയ റെയിൽവേ പാലത്തിന് കീഴിലെ ജലനിരപ്പ് 203.48 മീറ്ററിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ട് ആറോടെ 204.94 മീറ്ററായി ഉയർന്നു.

ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും നിരവധി ഭാ​ഗങ്ങളിൽ ശക്തമായ മഴതുടരുന്നത് യമുന നദിയിൽ ജലനിരപ്പ് അതിവേഗം ഉയരാൻ കാരണമായി. നദിക്കരയിലെ ഏതാനും സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാമെന്നും എന്നാൽ ഗുരുതരമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയില്ലെന്നും ദില്ലി ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് അറിയിച്ചു.

ഒരു മാസം മുമ്പ് പെയ്ത കനത്ത മഴ ദില്ലിയിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു. യമുന നദിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന വെള്ളപ്പൊക്കനിരപ്പാണ് ജൂലൈ 13 ന് രേഖപ്പെടുത്തിയത്. 208.66 മീറ്ററാണ് അന്ന് രേഖപ്പെടുത്തിയത്.

anaswara baburaj

Recent Posts

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

2 mins ago

പാകിസ്ഥാൻ ഇനി അനങ്ങില്ല ! പണി പൂർത്തിയാക്കി നരേന്ദ്രമോദി

അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT

32 mins ago

പന്തീരാങ്കാവിലെ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ; ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വിമർശനം

തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ…

48 mins ago

അമേരിക്കയ്ക്ക് കരാറിൽ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

മോദിയുടെ ഇറാനുമായുള്ള നീക്കത്തിൽ മുട്ടിടിച്ച് അമേരിക്ക ; ഭയപ്പെടുന്നത് എന്തിന് ? ഒന്നല്ല, കാരണങ്ങൾ ഏറെ

1 hour ago

പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ !ക്രമസമാധാന പരിപാലനത്തിൽ വീണ്ടും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ !

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും…

2 hours ago

കലി തുള്ളി നർമ്മദ ! കാണാതായ എഴംഗ സംഘത്തിനായുള്ള തിരച്ചിൽ ദുഷ്കരമാകുന്നു; കൂടുതൽ ദൗത്യ സംഘങ്ങൾ അപകടസ്ഥലത്തേക്ക്

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുട്ടികളുൾപ്പെടെ ഏഴു പേരെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ നർമദ നദിയിലെ…

2 hours ago