ലക്നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന കോൺഗ്രസ് നേതാവ് രാജ് ബബ്ബർ (Raj Babbar) സമാജ്വാദി പാർട്ടിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട് . യുപി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയുടെ 30 സ്റ്റാർ പ്രചാരകരിൽ ഒരാളായി തിങ്കളാഴ്ച അദ്ദേഹത്തെ തിരഞ്ഞെടുത്തിരിന്നു.
തങ്ങളുടെ പാര്ട്ടിയിലേക്ക് രാജ് ബബ്ബാര് വരുന്ന വാര്ത്തയോട് ‘ഘര് വാപ്പസി’ എന്നാണ് എസ്.പി നേതാക്കള് പ്രതികരിച്ചത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി പാര്ട്ടി അദ്ധ്യക്ഷന് അഖിലേഷ് യാദവുമായി രാജ് ബബ്ബാര് ഇക്കാര്യം ചര്ച്ച ചെയ്തെന്നാണ് വിവരം. ഉത്തര്പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്ഗ്രസിന്റെ 30 അംഗ താരപ്രചാരകരുടെ പട്ടികയില് നിന്ന് പുറത്ത് പോകുന്ന രണ്ടാമത്തെ നേതാവാകും രാജ് ബബ്ബാര്.
നേരത്തെ ഉത്തർപ്രദേശിൻ്റെ ചുമതലയേറ്റെടുത്ത് പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ മുതൽ അവർക്ക് ശക്തമായ പിന്തുണ നൽകി പോന്ന നേതാവാണ് രാജ് ബബ്ബാർ.
2009 നവംബറില് നടന്ന ഫിറോസാബാദ് ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില് രാജ് ബബ്ബാര് കോണ്ഗ്രസ് ടിക്കറ്റില് മത്സരിച്ച് വിജയിച്ചു. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില് യഥാക്രമം ഗാസിയാബാദില് നിന്നും ഫത്തേപൂര് സിക്രിയില് നിന്നും മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു.
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…