India

രാജ് കുന്ദ്രയ്ക്ക് ഇനി കഷ്ടകാലം; നീലച്ചിത്ര നിർമ്മാണക്കേസിൽ കുന്ദ്രയ്ക്ക് കുരുക്ക് മുറുക്കി കോടതി

മുംബൈ: നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ പതിനാല് ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലൈ 19നാണ് കുന്ദ്ര അറസ്റ്റിലായത്. ഇതിനു പിന്നാലെ മൂന്നാമത്തെ തവണയാണ് കസ്റ്റഡി നീട്ടിയത്. ഇതിനിടെ, അറസ്റ്റിലായതിനു ശേഷം ആദ്യമായി കുന്ദ്രയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ ശില്പ ഷെട്ടി ഭർത്താവിനോട് കയർത്തു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. “നമുക്ക് എല്ലാമുണ്ടായിരുന്നു. പിന്നെ ഇതിൻ്റെ ആവശ്യം എന്തായിരുന്നു?” എന്ന് കുന്ദ്രയോട് ശില്പ ചോദിച്ചു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് നടി കരഞ്ഞു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Shilpa Shetty Husband Arrested

അതേസമയം കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈംബ്രാഞ്ച് പോലീസ് കണ്ടുകെട്ടി. കാൺപൂർ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ വിവിധ സർവ്വറുകളിലെ അശ്ലീല ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് രാജ് കുന്ദ്രയാണെന്ന് വിയാൻ കമ്പനിയിലെ ജീവനക്കാർ മൊഴി നൽകി. ഇതോടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പും രാജ് കുന്ദ്രക്ക് എതിരെ വരും.

എന്നാൽ അശ്ലീല ചിത്ര നിർമാണത്തിനു ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര പിടിയിലായി 7 ദിവസം പിന്നിടുമ്പോൾ, കൂടുതൽ കാര്യങ്ങൾ കേസിൽ പുറത്തുവന്നിരിക്കുകയാണ് . കുന്ദ്ര പുതുതായി മറ്റൊരു മൊബൈൽ ആപ് പുറത്തിറക്കാൻ ആലോചിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി നടി ഗഹന വസിഷ്ട് രംഗത്തെത്തിയിരുന്നു. ശിൽപയുടെ സഹോദരിയും മറ്റൊരു ബോളിവുഡ് താരവുമായ സമിത ഷെട്ടിയെ ആപ്പിൽ പ്രത്യക്ഷപ്പെടുത്തുന്ന കാര്യം കുന്ദ്ര ഗൗരവമായി ആലോചിച്ചിരുന്നു എന്നാണു ഗഹനയുടെ വെളിപ്പെടുത്തൽ.

അറസ്റ്റിനു കുറച്ചു ദിവസം മുൻപ് ഞാൻ കുന്ദ്രയുടെ ഓഫീസിൽ പോയിരുന്നു. അപ്പോഴാണു ബോളിഫെയിം എന്ന പുതിയ ആപ് പുറത്തിറക്കാൻ കുന്ദ്ര ആലോചിച്ചിരുന്നതായി മനസ്സിലാക്കുന്നത്. ചാറ്റ് ഷോകൾ, മ്യൂസിക് ഷോകൾ, വിഡിയോകൾ, ഫീച്ചർ ഫിലിമുകൾ എന്നിവയാണു ആപ്പിൽ ഉൾക്കൊള്ളിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ ചിത്രങ്ങളിൽ ‘നിർഭയ’ സീനുകൾ ഉൾക്കൊള്ളിക്കുന്ന കാര്യം ആലോചനയിൽ ഇല്ലായിരുന്നു എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗഹന പറഞ്ഞു.

ലണ്ടനിൽ ജനിച്ച് വളർന്ന രാജ് കുന്ദ്ര 18ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപ്പാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമൻ ഫാഷൻ സംരംഭങ്ങൾക്ക് വിൽക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ദശലക്ഷങ്ങൾ കൊയ്തു. 2013ൽ എസൻഷ്യൽ സ്‌പോർട്ട്‌സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോൾഡ്, സൂപ്പർ ഫൈറ്റ് ലീഗ്, ബാസ്റ്റ്യൻ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേർന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണൽ മിക്‌സഡ് മാർഷ്യൽ ആർട്ട്‌സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പർ ഫൈറ്റ് ലീഗ്. 2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ൽ ശിൽപ ഷെട്ടിയെ വിവാഹം ചെയ്യുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ബിജെപിയുമായി ഭിന്നതയില്ലെന്ന് ആര്‍ എസ് എസ് വിശദീകരണം

ബി.ജെ.പിയുമായി തര്‍ക്കമില്ലെന്നും സര്‍സംഘ് ചാലക് നടത്തിയ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ മറ്റു മുതിര്‍ന്ന നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്നും ആര്‍.എസ്.എസ്. വൃത്തങ്ങള്‍

9 mins ago

ലൈഫ് പദ്ധതിയില്‍ ഉൾപ്പെട്ടിട്ടുണ്ടെന്നറിഞ്ഞ് വീട് പൊളിച്ചപ്പോൾ ആള് മാറി പോയെന്ന് പഞ്ചായത്ത്!! രേഖകള്‍ തിരിച്ച് വാങ്ങാനെത്തിയ വീട്ടമ്മയെ പൂട്ടിയിട്ടതായി പരാതി ; വിഇഒയ്‌ക്കെതിരെ കേസ്

കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ വിഇഒ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ തിരിച്ച് വാങ്ങാനെത്തിയ അടുക്കത്ത്…

18 mins ago

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് തീ_വ്ര_വാ_ദി_ക_ളില്‍ നിന്ന് ബോം_ബു ഭീ_ഷ_ണി

അയോദ്ധ്യയിലെ രാമക്ഷേത്രം ത_ക_ര്‍_ക്കു_മെന്ന് തീ_വ്ര_വാ_ദി സംഘടനയായ ജെ_യ്ഷ് ഇ മു_ഹ_മ്മദിന്റെ ഭീ_ഷ_ണി . ശബ്ദസന്ദേശത്തിലൂടെയാണ് ഭീ_ക_ര_ര്‍ ക്ഷേത്രം ത_ക_ര്‍_ക്കു_മെന്ന് ഭീ_ഷ_ണി…

34 mins ago

ജാതി അധിക്ഷേപക്കേസിൽ സത്യഭാമയ്ക്ക് ജാമ്യം!പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം:മോഹിനിയാട്ടം നർത്തകൻ ആര്‍.എല്‍.വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താദ്ധ്യാപിക സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ്…

1 hour ago

മൈഗ്രൈൻ പോലുള്ള തലവേദനയുടെ ലക്ഷണങ്ങളാകാം കഴുത്തുവേദന

കഴുത്തു വേദനയും ജീവിത ശൈലിയുമായി ഉള്ളത് അഭേദ്യമായ ബന്ധം

2 hours ago

സുനിത കെജ്‍രിവാളിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ് |Sunita Kejriwal

സുനിത കെജ്‍രിവാളിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ് |Sunita Kejriwal

2 hours ago