Sunday, May 12, 2024
spot_img

കേരളത്തിലെ ദുരവസ്ഥയ്‌ക്കെതിരെ ഒറ്റക്കെട്ടായി ബിഎംഎസ്..!

ഇന്ന് ബി എം എസ് സ്ഥാപന ദിനം.ഇന്ത്യയിലെ ടേഡ് യൂണിയനുകളിൽ അംഗബലം കൊണ്ട് ഏറ്റവും വലുതാണ് ഭാരതീയ മസ്ദൂർ സംഘം. തൊഴിൽവകുപ്പിന്റെ കണക്ക് പ്രകാരം 2002-ൽ ബി.എം.എസിന് 62 ലക്ഷത്തിലധികം അംഗങ്ങൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 110 ലക്ഷം ആണെന്ന് ബി.എം.എസ് അവകാശപ്പെടുന്നു. 5860 സംഘടനകളും ബിം.എം.എസിനോട് ആഭിമുഖ്യം പുലർത്തുന്നുണ്ട്. എന്നാൽ ഒരു രാജ്യാന്തര സംഘടനകളിലും ബി.എം.എസ്സിന് അംഗത്വമില്ല. 1955 ജൂലൈ 23-ന് ദത്തോപന്ത് ഠേംഗ്ഡിയാണ് ഈ സംഘടന സ്ഥാപിച്ചത്. ഈ പ്രാവശ്യം സ്ത്രീശക്തി സാമൂഹ്യ സുരക്ഷയ്ക്ക് എന്നതാണ് സംഘടനാ മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം.

ഈ ദിനത്തിൽ ബി എം എസ് സംസ്ഥാന അദ്ധ്യക്ഷൻ സി.ഉണ്ണികൃഷണൻ ഉണ്ണിത്താന്റെ വാക്കുകൾ ഇങ്ങനെ

‘ബിഎംഎസ് രൂപീകൃതമായിട്ട് 66 വർഷവും കേരളത്തിൽ 53 വർഷവും പൂർത്തിയാവുന്ന സുദിനമാണ് 2021 ജൂലായ് 23 ഇത്തവണ സ്ത്രീ സുരക്ഷ സാമൂഹ്യ രക്ഷയ്ക്ക് എന്ന മുദ്രാവാക്യമാണ്‌ നാം മുന്നോട്ടുവച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷക്കാലമായി കോവിഡ് എന്ന മഹാമാരി തകർത്തെറിഞ്ഞത് സാധാരണക്കാരൻ്റെ ജീവിതമാണ്. ജോലിയും കൂലിയുമില്ലാതെ നരകയാതന അനുഭവിക്കുന്നവരിൽ വലിയ വിഭാഗവും സാധാരണക്കാരായ തൊഴിലാളികളാണ്.ഒരു കിറ്റിലുള്ള പല വ്യജ്ഞനം കൊണ്ടോ, സൗജന്യ റേഷൻ കൊണ്ടോ പരിഹരിക്കാവുന്നതല്ല അവരുടെ പ്രശ്നങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം ,ചികത്സാ ചിലവ്, തിരിച്ചടയ്ക്കാൻ കഴിയാത്ത നിരവധിയായ വായ്പകൾ തുടങ്ങിയവ യാലുള്ള സമ്മർദ്ദം , ഇതിനു പുറമെ അസ്വാതന്ത്ര്യo ഉയർത്തുന്ന നിരവധി മാനസ്സിക ആരോഗ്യപ്രശ്നങ്ങൾ എല്ലാം ചേർന്ന സങ്കീർണതയാണ് ബഹുഭൂരിപക്ഷവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


കേരളമാകട്ടെ കോവിഡ് പ്രതിസന്ധിക്കു പുറമെ മറ്റു നിരവധിയായ സാമൂഹ്യ പ്രശ്നങ്ങൾ കൂടി നേരിടുകയാണ്. അതിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സ്ത്രീധന പീഡനവും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുമാണ്.കഴിഞ്ഞ അഞ്ചു മാസത്തിനിടെ 1513 ബലാസംഗ കേസ്സുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്, ഇതിലാകട്ടെ 627 കുട്ടികളാണ് ഇരകളായിട്ടുള്ളത്.കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിലാകട്ടെ 2693 ബലാസംഗ കേസ്സുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, 43 കുട്ടികൾ കൊല ചെയ്യപ്പെട്ടിരിക്കുന്നു. 5 വയസ്സുള്ള കുട്ടികൾ മുതൽ 90 വയസ്സുള്ള മുത്തശ്ശി വരെ ഇരകളായിട്ടുണ്ട്. വർഷത്തിൽ 60ലേറെ സ്ത്രീധന പീഢനങ്ങൾ സംസ്ഥാനത്തു നടക്കുന്നതായാണ് റിപ്പോർട്ട്.
വനിതാ കമ്മീഷൻ്റെ മുന്നിലായി തീർപ്പിനു വേണ്ടി കാത്തു കിടക്കുന്നത് 11187 പരാതികളാണ് . അഞ്ചലിൽ മൂർഖനെക്കൊണ്ട് കടിപ്പിച്ചാണ് ഉത്രയെന്ന പെൺകുട്ടിയെ കൊന്നത്, ഏറ്റവുമവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട വിസ്മയ എന്ന പെൺകുട്ടിയുടെ മരണം ഉൾപ്പെടെ എത്രയെത്ര പെൺകുട്ടികളാണ് ക്രൂരമായ സ്ത്രീധന പീഢനം സഹിക്കാൻ കഴിയാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ചത്.പലതും കൊലപാതകമാണങ്കിലും തെളിയിക്കാൻ കഴിയാതെ പ്രതികൾ രക്ഷപ്പെടുന്നു.
വിദ്യാസമ്പന്നനാണ് എന്ന് അവകാശപ്പെടുന്ന മലയാളിക്ക് ഒട്ടും ഭുഷണമല്ലാത്ത വാർത്തകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്, കേരളത്തിലാണ് ഏറ്റവും കൂടുതൽ വിവാഹമോചനം, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം തകരുന്നതു് എന്നാണ് കണക്ക്, മണിക്കൂറിൽ 4ൽ അധികം വിവാഹാ മോചന പെറ്റീഷനുകളാണ് കുടുംബകോടതിയിൽ ഫയൽ ചെയ്യപ്പെടുന്നത് എന്നത് ഒരു ഭീകര യാഥാർത്ഥ്യമാണ്. ആത്മഹത്യാ നിരക്കിലും കേരളം ഒന്നാം സ്ഥാനത്താണന്നു മാത്രമല്ല , പ്രവണതയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ആത്മഹത്യാമുനമ്പായി കേരളം മാറിയിരിക്കുന്നു എന്നതാണ് സത്യo. ഇന്ത്യയിൽ മദ്യ ഉപഭോ ഗത്തിൻ്റെ കാര്യത്തിലും നാം തന്നെയാണ് ഒന്നാം സ്ഥാനത്തു്, 16000 കോടി രൂപയുടെ മദ്യമാണ് നാം ഒരു വർഷം കൂടിച്ചു തീർക്കുന്നത്, കുടു:ബ അന്തരീക്ഷo തകരുന്നതിനു പിന്നിലുംസ്ത്രീകൾക്കുo കുട്ടികൾക്കുമെതിരെയുളള അതിക്രമം വർദ്ധിക്കുന്നതിനു പിന്നിലുമുള്ള ഒരു കാരണം മദ്യമാണ്.

മയക്കുമരുന്നിൻ്റെ ഉപഭോഗം ഇന്ന് യുവാക്കളിൽ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. കള്ളക്കടത്തും, കരിഞ്ചന്തയും, തട്ടിപ്പും, വെട്ടിപ്പും, രാഷ്ട്രീയ അതിക്രമവും, സ്ത്രീ പീഡനവും ,തീവ്രവാദവും എല്ലാം ചേർന്ന സങ്കീർണത മലയാളിയുടെ മനോനിലയെ തന്നെ തകർത്തിരിക്കുന്നു എന്നതാണ് സത്യം

എന്തു കൊണ്ട് വളർന്നു വരുന്ന തലമുറ പോലും പ്രത്യാശനഷ്ടപ്പെട്ടവരായി ഇത്തരത്തിൽ അധ:പതിക്കുന്നു എന്നതിൻ്റെ ഉത്തരം കമ്മ്യൂണിസത്തിൻ്റെ ഉത്പ്പന്നമാണ് ഈ ദുരവസ്ഥ എന്നതാണ്

കേരളത്തിലെ സാമൂഹ്യ അരക്ഷിതാവസ്ഥയുടെ മറ്റൊരു കാരണം തൊഴിലില്ലായ്മയാണ്.
18 വയസ്സിനും 25 വയസ്സിനു മിടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്കു നോക്കിയാൽ ഇന്ത്യയിൽ ഇത് ശരാശരി 20% ആണങ്കിൽ കേരളത്തിൽ ഇത് 40.1% ആണ്.75 ലക്ഷം മലയാളികൾ പുറംന്നാടുകളിൽ തൊഴിൽ ചെയ്യുന്നു, 70 ലക്ഷം യുവതീയുവാക്കൾ തൊഴിലില്ലാതെ വലയുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം പ്രശ്നങ്ങൾക്കു് പരിഹാരം കാണാൻ കേരളത്തിൻ്റെ ഭരണം കയ്യാളുന്നവർ ഒരു ശ്രമവും നടത്തുന്നില്ല, അധികാരം നിലനിർത്താൻ ,എന്നും മലയാളി അരാജകവാദികളായി സർക്കാരിൻ്റെ കിറ്റിന് വേണ്ടി കാത്തു നിൽക്കുന്നു എന്നു പറയേണ്ടി വരുന്നതിൽപ്പരം നാണക്കേടില്ല.

നാം ഇന്ന് ഒരു ഉപഭോക്തൃ സംസ്ഥാനമാണ്, ഉദ്പ്പാദകസ്റ്റേറ്റല്ല, വ്യാവസായികമായി മുന്നേറാനുള്ള വിദൂര സാധ്യത പോലും നമ്മുടെ ലക്ഷ്യത്തിലില്ല, ഇതിനുo പുറമെ കിറ്റ്ക്സ് അടക്കമുള്ള വ്യവസായികളെ ഇവിടെ നിന്ന് കെട്ടുകെട്ടിക്കാനാണ് സർക്കാരിനും പാർട്ടിക്കും താത്പ്പര്യം. സത്യത്തിൽ ഈ നയസമീപനത്തിൽ അത്ഭുതപ്പെടാനില്ല, ഇ.എം എസ് എഴുതിയ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന പുസ്തകത്തിൻ്റെ 122 ആം പേജിൽപ്പറയുന്നതു് ” തൊഴിലാളി വർഗ്ഗത്തിൻ്റെ അന്തിമലക്ഷ്യം- മുതലാളിത്തത്തിൻ്റെ അടിത്തറ തകർക്കുകയെന്നതാണ്- അതിന് തൊഴിലാളി സംഘടനയെ ഉപയോഗപ്പെടുത്തണം ” എന്നാണ് അപ്പോൾ പിന്നെ അണികൾ അതു തന്നെ ചെയ്തു കൊണ്ടിരിക്കുന്നു, ഫലം ചെറുപ്പക്കാർ തൊഴിലില്ലായ്മയ്ൽ നിരാശ പൂണ്ടു കഴിയേണ്ടിവരുന്നു. ഈ സാഹചര്യം മാറേണ്ടതുണ്ട്, സാധാരണ തൊഴിലാളികളുടെ പട്ടിണി മാറത്തക്ക വിധത്തിലുള്ള തൊഴിൽ സാഹചര്യം കേരളത്തിലുണ്ടാവണം. മനുഷ്യനെ നാശത്തിലേക്കു തള്ളിവിടുന്ന വിനാശകാരിയായ ലഹരി പദാർത്ഥങ്ങളിൽ നിന്നും നമ്മുടെ പ്രവർത്തകരും കുടുംബാംഗങ്ങളും അകലം പാലിക്കുമെന്നും, സ്ത്രീ ധനം പോലുളള ദുർമോഹങ്ങളിൽ നാം പെടില്ലന്നും, സ്ത്രീയുടെ അന്തസ്സിനും കുട്ടികളുടെ അഭിവൃത്തിക്കും, അവരുടെ സുരക്ഷക്കും വേണ്ടി നാം സദാ പ്രദി ബദ്ധരായിരിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം..


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles