മുംബൈ: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ പേരിൽ 38.5 കോടി രൂപയുടെ ആസ്തികള്‍ എഴുതിവെച്ച് ഭര്‍ത്താവ് രാജ് കുന്ദ്ര.
മുംബൈയിലെ ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസ്മെന്റുമാണ് ശില്‍പ്പയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.
ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണ് ഇവയൊക്കെ. ജനുവരി 24ന് നടന്ന രജിസ്ട്രേഷന് 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. നടി ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ളവരുടെ പരാതിയിലായിരുന്നു അറസ്റ്റ് നടന്നത്. രണ്ടു മാസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. ഈയൊരു സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് സ്വത്ത് കൈമാറ്റം നടക്കുന്നത്.
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman