ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബിനെതിരെ വിജയം നേടിയ ശേഷം രാജസ്ഥാൻ റോയൽസ് താരങ്ങൾ
ധരംശാല : ഇന്നലെ നടന്ന ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ നാലു വിക്കറ്റുകള്‍ക്കു തോൽപിച്ചെങ്കിലും പ്ലേ ഓഫിലെത്തുമോ എന്നറിയാൻ രാജസ്ഥാൻ റോയല്‍സിന് ഇനിയും കാത്തിരിക്കണം. ഇന്നലെ പഞ്ചാബ് ഉയര്‍ത്തിയ 188 റൺസ് എന്ന താരതമ്യേനെ ഉയർന്ന വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്.
അതെ സമയം 7 പന്തുകൾക്ക് മുൻപ് വിജയത്തിലെത്തിയിരുന്നെങ്കിൽ നെറ്റ് റൺറേറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്നിലാക്കി രാജസ്ഥാന് മുന്നേറാമായിരുന്നു. അടുത്ത മത്സരത്തിൽ മുംബൈ, ബാംഗ്ലൂർ ടീമുകൾ തോൽക്കുകയും ബാംഗ്ലൂരിന്റെ തോൽവി വൻ മാർജിനിൽ ആവുകയും ചെയ്താൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിൽ എത്താൻ കഴിയൂ.
18 ഓവറുകൾ മത്സരം പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിൽ പരുങ്ങിയ പഞ്ചാബ്. 19–ാം ഓവറിൽ യുസ്‍വേന്ദ്ര ചെഹലിനെ കടന്നാക്രമിക്കുകയായിരുന്നു. ഷാറൂഖ് ഖാനും സാം കറനും തുടര്‍ച്ചയായി പന്തുകൾ ബൗണ്ടറി വര കടത്തിയതോടെ ഈ ഓവറിൽ 28 റൺസാണ് പഞ്ചാബ് സ്‌കോർ ബോർഡിലെത്തിയത്. ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ട് എറിഞ്ഞ 20–ാം ഓവറിൽ 18 റൺസും അടിച്ചെടുത്തതോടെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന വൻ സ്കോറിലേക്ക് പഞ്ചാബ് എത്തിയത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…