Thursday, May 16, 2024
spot_img

വമ്പൻ സ്‌കോർ പിന്തുടർന്ന് ജയിച്ച് രാജസ്ഥാൻ; പ്ലേ ഓഫ് സാധ്യത ഇനി മറ്റ് ടീമുകളുടെ ഫലമനുസരിച്ച്

ധരംശാല : ഇന്നലെ നടന്ന ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ നാലു വിക്കറ്റുകള്‍ക്കു തോൽപിച്ചെങ്കിലും പ്ലേ ഓഫിലെത്തുമോ എന്നറിയാൻ രാജസ്ഥാൻ റോയല്‍സിന് ഇനിയും കാത്തിരിക്കണം. ഇന്നലെ പഞ്ചാബ് ഉയര്‍ത്തിയ 188 റൺസ് എന്ന താരതമ്യേനെ ഉയർന്ന വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്.

അതെ സമയം 7 പന്തുകൾക്ക് മുൻപ് വിജയത്തിലെത്തിയിരുന്നെങ്കിൽ നെറ്റ് റൺറേറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്നിലാക്കി രാജസ്ഥാന് മുന്നേറാമായിരുന്നു. അടുത്ത മത്സരത്തിൽ മുംബൈ, ബാംഗ്ലൂർ ടീമുകൾ തോൽക്കുകയും ബാംഗ്ലൂരിന്റെ തോൽവി വൻ മാർജിനിൽ ആവുകയും ചെയ്താൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിൽ എത്താൻ കഴിയൂ.

18 ഓവറുകൾ മത്സരം പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിൽ പരുങ്ങിയ പഞ്ചാബ്. 19–ാം ഓവറിൽ യുസ്‍വേന്ദ്ര ചെഹലിനെ കടന്നാക്രമിക്കുകയായിരുന്നു. ഷാറൂഖ് ഖാനും സാം കറനും തുടര്‍ച്ചയായി പന്തുകൾ ബൗണ്ടറി വര കടത്തിയതോടെ ഈ ഓവറിൽ 28 റൺസാണ് പഞ്ചാബ് സ്‌കോർ ബോർഡിലെത്തിയത്. ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ട് എറിഞ്ഞ 20–ാം ഓവറിൽ 18 റൺസും അടിച്ചെടുത്തതോടെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന വൻ സ്കോറിലേക്ക് പഞ്ചാബ് എത്തിയത്.

Related Articles

Latest Articles