politics

ജോൺ ബ്രിട്ടാസ് അല്ല “ബ്രൂട്ടസ്”;കള്ളക്കടത്ത്, സ്വർണ്ണക്കടത്ത്, തീവ്രവാദം പോലുള്ള രാജ്യദ്രോഹ പ്രവർത്തികളെ ഇത്രമേൽ ലാഘവത്തോടെ പറയുന്ന ജോൺ ബ്രിട്ടാസ് മെമ്പർ ഓഫ് പാർലമെന്റ് അല്ല മെമ്പർ ഓഫ് പൊളിറ്റിക്കൽ പിമ്പ് ആണ്;സ്വർണ്ണം കടത്തുന്ന പാവങ്ങളുടെ കണ്ണീരൊപ്പിയ എം.പിയെ പിച്ചിച്ചീന്തി അധ്യാപിക !

കേരളത്തില്‍ സ്വര്‍ണക്കടത്ത് കാര്യമായിട്ടൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസ് എം.പിക്ക് ചുട്ട മറുപടിയുമായി എഴുത്തുകാരിയും അധ്യാപികയുമായ അഞ്‍ജു പാർവതി പ്രഭീഷ്. ജോൺ ബ്രിട്ടാസ് അടുത്തിടെ ഒരു യൂട്യൂബ് ചാനലിനുനൽകിയ ഇന്റർവ്യൂവിനിടയിലാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. കുറച്ച് പാവങ്ങള്‍ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിനെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നായിരുന്നു ജോൺ ബ്രിട്ടാസ് പറഞ്ഞത്. ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് കേരളത്തില്‍ അല്ലെന്നും, ഉത്തരേന്ത്യയിലാണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ആരോപണം. ഇതിനെതിരെയാണ് അഞ്ചു പാർവതി ഫേസ്ബുക്കിലൂടെ ജോൺ ബ്രിട്ടാസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇയാളെ വിളിക്കേണ്ടത് ബ്രിട്ടാസ് എന്നല്ല;ബ്രൂട്ടസ് എന്നാണ്. മെമ്പർ ഓഫ് പാർലമെന്റ് എന്ന പദം അലങ്കരിക്കാൻ ഇയാളെ പോലുള്ള പൊളിറ്റിക്കൽ പിമ്പുകൾക്ക് എന്ത് അർഹത ആണുള്ളത്? കള്ളക്കടത്ത്, സ്വർണ്ണക്കടത്ത്, തീവ്രവാദം പോലുള്ള രാജ്യദ്രോഹ പ്രവർത്തികളെ ഇത്രമേൽ ലാഘവത്തോടെ പറയുന്ന ഇയാൾ മെമ്പർ ഓഫ് പാർലമെന്റ് അല്ല മെമ്പർ ഓഫ് പൊളിറ്റിക്കൽ പിമ്പ് ആണ്. ഒരു നേരത്തെ അന്നം കണ്ടെത്താൻ വേണ്ടി ഇറങ്ങുന്ന നിഷ്കളങ്കർ അല്ല സ്വർണ്ണക്കടത്തുകാർ. കേവലം ആയിരങ്ങളുടെ സ്വർണ്ണമല്ല അവർ കടത്തുന്നതും മറിച്ചു കോടികളുടെ സ്വർണ്ണം ആണ്. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പകപോക്കൽ വാർത്തകളും കൊലപാതകങ്ങളും തട്ടിക്കൊണ്ട് പോകലുകളും നിത്യ സംഭവം ആകുന്ന ഒരു നാട്ടിൽ അതു വഴി പൊതു സമൂഹത്തിന് ഭീഷണി ആവുന്ന സാഹചര്യത്തിൽ ഒരു നിർദോഷ പ്രസ്താവന കൊണ്ട് എത്ര വേഗത്തിൽ ആണ് ഇയാൾ ഒരു രാജ്യദ്രോഹത്തെ വെള്ളപ്പൂശുന്നത്. കാരിയർ ആയി പ്രവർത്തിച്ചിരുന്ന ഒരു യുവതിയെ പട്ടാപ്പകൽ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഈ കേരളത്തിലാണ്. ഒരു സിനിമാതാരത്തിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച സ്വർണ്ണക്കടത്തു സംഘവും ഇവിടെയാണുണ്ടായിരുന്നത്. ലോക പ്രശസ്തനായ ഒരു സംഗീതജ്ഞൻ വാഹനാപകടത്തിൽ ദുരൂഹമായി മരണപ്പെട്ടതിനു പിന്നിലും സ്വർണ്ണക്കടത്ത് സംഘത്തിനുണ്ടായിരുന്ന ഇടപെടൽ നമ്മൾ കേട്ടതാണ്. രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരണപ്പെട്ടിരുന്ന വാർത്തയ്‌ക്കൊപ്പം അറിഞ്ഞതാണ് അവരുടെ സ്വർണ്ണക്കടത്ത്. കണ്ണൂർ സഖാക്കൾ കടിപിടി കൂടിയത് ഇതിന്റെ പേരിൽ ആയിരുന്നു എന്നതും മറക്കരുത്.

കേരളം സ്വർണ്ണക്കടത്തിന്റെ ഹബ്ബാണെന്നതാണ് യാഥാർത്ഥ്യം. കേരളം നമ്പര്‍ വണ്‍ ആണെന്ന് നമ്മുടെ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ അവകാശവാദം നൂറു ശതമാനം ശരിയാണെന്നത് ഒരു കാര്യത്തിലാണ്. നമ്മൾ ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണ് – സ്വര്‍ണ്ണ കള്ളക്കടത്തില്‍. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഏറ്റവുമധികം സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് കേരളം. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് സംസ്ഥാനം പേറുന്ന ഈ കുപ്രസിദ്ധിയെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുള്ളത്. വന്‍തോക്കുകളാണ് ഈ ശൃംഖലയുടെ അങ്ങേ അറ്റത്തെങ്കില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കടത്തല്‍ നടത്തി കൊടുക്കുന്ന മലയാളി യുവാക്കളാണ് ഇങ്ങേ അറ്റത്ത് എന്നതാണ് വസ്തുത. ഇത്തരം കേസുകളില്‍ പിടികൂടപ്പെട്ടവരില്‍ മുക്കാൽ ശതമാനവും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ് എന്നത് സത്യമാണ്. മലദ്വാരം വഴി വികസിപ്പിച്ചെടുത്ത അതി നൂതന സാങ്കേതിക വിദ്യ ഇവർക്ക് മാത്രം സ്വന്തവുമാണ്. ഉംറയ്ക്ക് പോയ ഉസ്താദ് വരെ അതിന്റെ പേരിൽ പിടിക്കപ്പെട്ടതാണ്. സ്വര്‍ണ്ണക്കടത്ത് കേവലം നിയമവിരുദ്ധപ്രവര്‍ത്തനം മാത്രമല്ല; അത് രാജ്യദ്രോഹവും രാഷ്ട്രസമ്പദ്ഘടനയുടെ താളം തെറ്റിക്കുന്ന ഇടപാടും കൂടിയാണ്. മാത്രവുമല്ല സ്വര്‍ണ്ണക്കടത്തിന്റെ ഏറ്റവും ദൂഷ്യവശം എന്തെന്നാല്‍ അത് പരോക്ഷമായി തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക അടിത്തറ ഒരുക്കല്‍ കൂടിയാണ്. പക്ഷേ ഇത്രമേൽ ഗൗരവതരമായ ഒരു പ്രശ്നത്തിന്മേൽ നമ്മുടെ കേരളീയ പൊതു സമൂഹം മൗനിബാബയാണ്. അതിന് കാരണം അതിനെ വളർത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ കാരണമാണ്.

കേരളത്തില്‍ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടത്തല്‍ നടക്കുന്നത്. വിമാനത്താവളങ്ങളില്‍ നിന്നും പുറത്തെത്തുന്ന സ്വര്‍ണ്ണം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നു. പല രീതിയില്‍ കടത്തി എത്തപ്പെടുന്ന സ്വര്‍ണ്ണത്തെ കേരളത്തിനകത്തും പുറത്തുമായി എത്തിക്കുന്ന ഏജന്റുമാര്‍ കൂടുതലുമുള്ളത് മൂന്നിടത്താണ് – തൃശ്ശൂര്‍, കൊടുവള്ളി, വേങ്ങര. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എന്ന ഒരു ചെറുടൗണില്‍ 500 മീറ്റര്‍ ചുറ്റളവില്‍ മാത്രം നൂറിലധികം സ്വര്‍ണ്ണക്കടകള്‍ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. രാമനാട്ടുകര അപകടവാർത്തയിലും കൊടുവള്ളി സംഘത്തിന്റെ പേരാണ് ഉണ്ടായിരുന്നത്. ശരിക്കുമൊന്ന് ഓർത്തു നോക്കൂ ! പ്രബുദ്ധത നമ്പർ 1 എന്നടയാളപ്പെടുത്തിയ ഒരു സംസ്ഥാനത്താണ് അടിക്കടിയായി വാർത്തയിലിടം പിടിക്കുന്ന സ്വർണ്ണക്കടത്ത് സജീവമായി നടക്കുന്നത്. എന്നിട്ടും അതിനെതിരെ ഇവിടെ എന്ത് നിയമനടപടികളാണ് സ്വീകരിക്കുന്നത് ? ഒന്നുമില്ല ! ഇത്രമേൽ രാജ്യദ്രോഹപരമായ സംഗതി ഇവിടെ ആവർത്തിക്കപ്പെട്ടിട്ടും അതിനെതിരെ ശക്തയുക്തം പ്രതികരിക്കാനോ ചാനൽ ചർച്ചയാക്കാനോ ഏതെങ്കിലും മുഖ്യധാരാമാധ്യമങ്ങൾ മുന്നിട്ടുവരാറുണ്ടോ ? ഇല്ല ! ഏതെങ്കിലും പ്രമുഖ രാഷ്ട്രീയസംഘടന ഇതിനെതിരെ ചെറുവിരൽ അനക്കാൻ ധൈര്യപ്പെടുമോ? ഇല്ല ! കാരണം കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ചെറു മീനുകളല്ലാ. അവർ വമ്പൻ സ്രാവുകളാണ്. ആ സ്രാവുകളുടെ പറ്റുബുക്ക് തപ്പി നോക്കിയാൽ മുമ്പിൽ ഉണ്ടാകും ബ്രൂട്ടസ് ടൈപ്പ് പൊളിറ്റിക്കൽ പിമ്പുകളുടെ പേരുകൾ.

anaswara baburaj

Recent Posts

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

2 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

2 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

2 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

3 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

3 hours ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

4 hours ago