Police raj remains; third round and kidnapping continues in the state; K. Surendran
കൊച്ചി: രാജ് ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ നൽകിയ പൊതു താത്പര്യ ഹർജി ഇന്ന് പരിഗണിക്കും
ഇടതുമുന്നണിയുടെ നേത്യത്വത്തിൽ ഇന്ന് നടത്തുന്ന രാജ്ഭവൻ മാർച്ചിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മാർച്ചിൽ സർക്കാർ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് ഹർജി. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർക്കെതിരെ സമരം ചെയ്യുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ തടയണമെന്നാണ് ആവശ്യം. ഇത്തരം സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. ഹാജർ ഉറപ്പ് വരുത്തിയാണ് ഇത്തരത്തിൽ ജീവനക്കാരെ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, ഇടത് സർക്കാരിൻ്റെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി ഇന്ന് മുതൽ നവംബർ 30 വരെ സംസ്ഥാനത്ത് ഗൃഹസമ്പർക്കയജ്ഞം നടത്തുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ഗവർണർക്കെതിരായി ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കി.
പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കോഴിക്കോട്, കൂമിള്ളിയിൽ നിർവഹിക്കും. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ അടൂരും, കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും, പികെ കൃഷ്ണദാസ് കണ്ണൂരിലും ഗൃഹസമ്പർക്കയജ്ഞത്തിൽ പങ്കെടുക്കും. 18,19 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ സമരവും സംഘടിപ്പിക്കും. ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ ഇന്നത്തെ രാജ്ഭവൻ ഘരാവോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അഴിമതി, സ്വജനപക്ഷബാധം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…