Kerala

മാദ്ധ്യമ സ്വാതന്ത്യം എന്താണെന്നും എങ്ങനെയായിരിക്കണമെന്നും കാട്ടിത്തന്ന ധീര വ്യക്തിത്വത്തിനുടമയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് രാജീവ് ചന്ദ്രശേഖർ ! തിരുവനന്തപുരത്ത് നിന്ന് അനുകൂല ജനവിധി നേടിയാൽ ‘കൂടില്ല വീട്’ പുനരുദ്ധരിക്കുന്നതിനാവശ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം മണ്ഡലത്തിൽ എംപിയായി വിജയിച്ചാൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ ‘കൂടില്ല വീട്’ പുനരുദ്ധരിക്കുന്നതിനാവശ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പാളയം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മാദ്ധ്യമ സ്വാതന്ത്യം എന്താണെന്നും എങ്ങനെയായിരിക്കണമെന്നും കാട്ടിത്തന്ന ധീര വ്യക്തിത്വമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ഇൻ്റർനെറ്റിൽ വ്യാജ വാർത്തകൾ അതിവേഗം പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് സ്വദേശാഭിമാനിയുടെ പ്രസക്തി വളരെ വലുതാണ്” രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ. പി. മോഹനൻ, പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി എം. കെ. സാനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Anandhu Ajitha

Recent Posts

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും

വെങ്ങാന്നൂർ പൗർണ്ണമിക്കാവ് ബാലത്രിപുരസുന്ദരീ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ആദിപരാശക്തി, ദുർഗ്ഗ, രാജമാതംഗി ദേവതമാരുടെ വിഗ്രഹ ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരും…

4 mins ago

യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസ് !രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ ! എൻഐഎ ചോദ്യം ചെയ്യുന്നു !

തൃശ്ശൂര്‍ : യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധക്കേസിലെ രണ്ടാം പ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട്…

10 mins ago

കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ ; വീഡിയോ കാണാം….

രാഹുലല്ല അവന്റെ അമ്മൂമ്മ വന്നാലും പൗരത്വ നിയമം ബി ജെ പി നടപ്പിലാക്കും !

21 mins ago

ഗുർപത്വന്ത് സിം​ഗ് പന്നൂന്റെ കൊ-ല-പാ-ത-ക ശ്രമവുമായി ഇന്ത്യക്ക് ബന്ധമില്ല !

തെളിവ് കാണിച്ചിട്ട് വേണം വീരവാദം മുഴക്കാൻ ; അമേരിക്കയെ വലിച്ചുകീറി റഷ്യ

1 hour ago

140 കോടി ഇന്ത്യക്കാരെ അപമാനിച്ചു ! കോൺഗ്രസ് മാപ്പ് പറയണം ; സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…

2 hours ago

കുരുക്ക് മുറുക്കി ഇ ഡി ! മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…

2 hours ago