Kerala

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ ! വന്ദേഭാരതിൽ മടങ്ങിയ എൻഡിഎ സ്ഥാനാർത്ഥി ഉച്ചയോടെ മണ്ഡലത്തിലെത്തി !

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ പ്രചാരണ പരിപാടികളിൽ നിന്ന് അര ദിവസത്തെ ഇടവേളയെടുത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.

രാവിലെ എട്ടുമണിക്ക് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ അദ്ദേഹം മമ്മിയൂർ ശിവ ക്ഷേത്രത്തിലും ദർശനം നടത്തി. ഉച്ചയോടെ വന്ദേ ഭാരത്‌ ട്രെയിനിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്.

പന്ന്യൻ രവീന്ദ്രൻ്റെ പാറശാല മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടന പരിപാടിക്ക് ഉജ്വല തുടക്കം .രാവിലെ 8ന് കൊല്ലയിൽ പഞ്ചായത്തിലെ ചെമ്മണ്ണു വിളയിൽ നിന്നാരംഭിച്ച പര്യടന പരിപാടി സി.കെ.ഹരീന്ദ്രൻ MLA ഉദ്ഘാടനം ചെയ്തു.വി.എസ്.ബിനു അധ്യക്ഷനായി ആനാവൂർ മണികണ്oൻ സ്വാഗതം പറഞ്ഞു.
വി.പി.ഉണ്ണിക്കൃഷ്ണൻ, ഡി.കെ ശശി, കെ.എസ് മധുസൂദനൻ നായർ എസ്.അജയകുമാർ എന്നിവർ പ്രസംഗിച്ചു. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്കാനയിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ കാത്ത് നിന്നത്. വാദ്യമേളങ്ങളും, വെടിപടക്കങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി.63 കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങി പാറശാലയിൽ സമാപിച്ചു. സി.കെ.ഹരീന്ദ്രൻ MLA, കള്ളിക്കാട് ഗോപൻ, വി.താണുപിള്ള തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു
വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്.ജയൻ, ആദർശ്, ആൻ്റസ്, ശരൺ ശശാങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു

Anandhu Ajitha

Recent Posts

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

8 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

33 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

49 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

1 hour ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

2 hours ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

2 hours ago