തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ജില്ലയിലെ മലയോര മേഖലയിൽ എത്തിയപ്പോൾ
തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ജില്ലയിലെ മലയോരമേഖലയിലെ ജനങ്ങളെ നേരിൽ കണ്ട അദ്ദേഹം അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കാട്ടാക്കട ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണ്ഡപത്തിൻകടവ് കവലയിലെ യുവ സംഗമത്തിൽ പങ്കെടുത്ത അദ്ദേഹം വിദ്യാർത്ഥികളും യുവ ജനങ്ങളുമായി സംവദിച്ചു. ടെക്നോളജിയേയും ഭാവി മാറ്റങ്ങളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ നിരവധി ചോദ്യങ്ങൾക്ക് രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.
ആര്യങ്കോട് പഴിഞ്ഞപ്പാറ കോളനിയിലെത്തിയ സ്ഥാനാർത്ഥി പ്രദേശത്തെ കുടിവെള്ളം, ഭവന നിർമ്മാണത്തിലെ പാളിച്ചകൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കി. ജൽ ജീവൻ മിഷൻ വഴി കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്നും പ്രധാന മന്ത്രി ആവാസ് യോജന പ്രകാരം പണിതീരാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിന് ഫണ്ട് കാലതാമസം കൂടാതെ നേരിട്ട് കുടുംബങ്ങളിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളറട വിശ്വകർമ്മ ഏകോപന സമിതിയും അഖില കേരള വിശ്വകർമ്മ മഹാസഭയും ചേർന്ന് സംഘടിപ്പിച്ച യോഗത്തിലും പങ്കെടുത്തു. നേതാക്കൻമാരായ രവീന്ദ്രൻ, വേലപ്പൻ പ്രസന്നൻ തുടങ്ങിയർ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് കരിക്കാമൻകോട് എസ്.എൻ.ഡി.പി യോഗം ഹാളിലെത്തിയ സ്ഥാനാർത്ഥി കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. ചെറുകിട വ്യവസങ്ങളെക്കുറിച്ചും അതിന് മോഡി സർക്കാർ നൽകുന്ന ധനസഹായത്തെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും ജനങ്ങൾക്ക് അദ്ദേഹം വിവരിച്ചു. വാർഡ് മെമ്പർ ദീപ സനൻ, ശാഖ പ്രസിഡൻ്റ് ബൈജു, സെക്രട്ടറി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
തേക്കുപാറ ബി. ജെ. പി ബൂത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ സ്ഥാനാർത്ഥിയെ ഹൃദ്യമായ വരവേൽപ്പോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. അമ്പൂരി പഞ്ചായത്ത് പ്രസിഡൻ്റ് രതീഷ് ബാബു, വൈസ് പ്രസിഡൻ്റ് കെ. സാജൻ, കെ. അനിൽ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . മറ്റ് പാർട്ടികളിൽ നിന്നും ബി.ജെ.പി യിൽ അംഗത്വമെടുത്തവരെ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് കള്ളിക്കാട് എസ്.എൻ.ഡി.പി. ശാഖ സന്ദർശിച്ച സ്ഥാനാർത്ഥിയെ ശാഖാ പ്രസിഡൻ്റ് സുദർശനം, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ, അജന്താലയം അജികുമാർ തുടങ്ങിയവർ സ്വീകരിച്ചു.
കള്ളിക്കാട് പഞ്ചായത്തിൽ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നം, നെയ്യാർ ഡാം ടൂറിസം വികസനം, ശുദ്ധജല വിതരണത്തിനായി കുടിവെള്ള പ്ലാൻ്റ്, വന്യമൃഗ ശല്യം പരിഹരിക്കാൻ ശാശ്വത പരിഹാരം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…