Rajinikanth’s ‘Annaatthe’ to Get 1,100-Screen International Release
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ ദീപാവലി ദിനത്തില് തമിഴ്നാട്ടിലെ 1500 സ്ക്രീനുകളിൽ. ചെന്നൈയിലെ മായാജാല് മള്ട്ടിപ്ലക്സില് 85 ഷോകളാണ് അന്നു നടക്കുക. ദീപാവലി ദിനമായ നാലിന് രാവിലെ അഞ്ചു മുതലാണ് അണ്ണാത്തെയുടെ പ്രദര്ശനം ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം അമേരിക്കയിൽ 677 തിയറ്ററുകളിലും കാനഡയിലെ 17 തിയറ്ററുകളിലും മലോഷ്യയിലെ 110 തിയറ്ററുകളിലും ശ്രീലങ്കയിലെ 86 തിയറ്ററുകളിലും രജനീ ചിത്രം റിലീസ് ചെയ്യും. ഇതോടെ വിദേശരാജ്യങ്ങളിലെ 1100 തിയറ്ററുകളിലാണ് ‘അണ്ണാത്തെ’ റിലീസ് ചെയ്യുക.
നാളെ ശിവകാര്ത്തികേയന് ചിത്രം ‘ഡോക്ടര്’ തമിഴ്നാട്ടിലെ തിയറ്ററുകളില് നിന്ന് ‘അണ്ണാത്തെ’യ്ക്ക് വേണ്ടി പിൻവലിക്കും. ദീപാവലിക്ക് അണ്ണാത്തെ കൂടുതല് സ്ക്രീനുകള് ഒരുക്കാനാണ് സണ് പിക്ച്ചേഴ്സ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം ‘ഡോക്ടര്’ ദീപാവലി ദിനത്തില് തന്നെ സണ് ടിവിയിലൂടെ വൈകിട്ട് 6.30ന് റിലീസ് ചെയ്യും. ഈ പ്രഖ്യാപനം കേരളത്തിലെ തിയറ്ററുകള്ക്ക് വന് തിരിച്ചടിയായിട്ടുണ്ട്. സണ് ടിവിയില് സിനിമ എത്തുന്നതോടെ കേരളത്തിലെ തിയറ്ററുകളിലേക്കും എത്തുന്ന പ്രേക്ഷകര്ക്ക് കുറവുണ്ടാവും.
രജിനികാന്തിന് പുറമെ നയന്താര, കീര്ത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്. ജാക്കി ഷ്റോഫ്, ജഗബതി ബാബു എന്നിവര് വില്ലന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഡി. ഇമ്മന്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…