rajiv-gandhi
ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ വീര്‍ഭൂമിയില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് സോണിയയും പ്രിയങ്കയും. 1991 മെയ് 21ന് കൊല്ലപ്പെട്ട രാജീവ് ഗാന്ധിയുടെ 31-ാം സ്മൃതി ദിനമാണ് രാജ്യം ഇന്ന് ആചരിക്കുന്നത്. സോണിയ കുടുംബത്തിനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, സച്ചിന്‍ പൈലറ്റ് എന്നിവര്‍ വീര്‍ഭൂമിയിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളള നേതാക്കളും മുന്‍ പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖ് ഭീകരരുടെ വെടിയേറ്റ് 1984ല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കേണ്ടിവന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി എന്ന പ്രത്യേകതയും രാജീവ് ഗാന്ധിക്കാണ്.
1984 ഒക്‌ടോബറില്‍ പ്രധാനമന്ത്രി ആകുമ്പോൾ കേവലം 40 വയസ്സാണ് രാജീവിന്റെ പ്രായം. തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് 1991 മെയ് 21ന് എല്‍ടിടിഇ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തി രാജീവ് ഗാന്ധിയെ വധിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…