Friday, April 26, 2024
spot_img

ലോകത്തിലെ തന്നെ ഏറ്റവും അധികം ‘മൈക്രോ ഇക്കോണമി’ ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ന് ഭാരതം മാറി;നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഇതാണ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് നടൻ മാധവൻ

 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ മാധവൻ. ലോകത്തിലെ തന്നെ ഏറ്റവും അധികം ‘മൈക്രോ ഇക്കോണമി’ ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ന് ഭാരതം മാറിയെന്നും നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഇതാണെന്നും മാധവൻ വ്യക്തമാക്കി.

‘നമ്മുടെ പ്രധാനമന്ത്രി ഡിജിറ്റൽ കറൻസി മുന്നോട്ടുവെച്ചപ്പോൾ വലിയ ബഹളമായിരുന്നു ആദ്യം. ഡിജിറ്റൽ കറൻസിയും മൈക്രോ ഇക്കോണമിയുമെല്ലാം പ്രാവർത്തികമാകാൻ പോകുന്നില്ലെന്നും വലിയ ദുരന്തമാകുമെന്നും പലരും പ്രവചിച്ചു. പക്ഷേ രണ്ട് വർഷം കൊണ്ട് കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായി. ഏറ്റവുമധികം മൈക്രോ ഇക്കോണമി ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറി. ഇത് പുതിയ ഇന്ത്യയാണ്’- മാധവൻ പറഞ്ഞു.

കാൻ ഫിലിം ഫെസ്റ്റിവലിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ റോക്കെട്രി:ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ പ്രദർശനവും ചലച്ചിത്ര മേളയിൽ നടക്കും. ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കഥയാണ് സിനിമയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

 

Related Articles

Latest Articles