CDS General Bipin Rawat
അഹമ്മദാബാദ്: ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ പാലം നിർമ്മിച്ച് ഗുജറാത്ത് സർക്കാർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വെർച്വലായി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്‌കോട്ടിലെ ലക്ഷ്മി നഗറിലാണ് പുതിയ പാലം നിർമ്മിച്ചത്. റോഡ് ഗതാഗതത്തെ റെയിൽവേ ക്രോസിംഗ് ബുദ്ധിമുട്ടുകളിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
42.38 കോടി രൂപയാണ് പാലം നിർമ്മാണത്തിന്റെ ആകെ ചെലവ്. പാലത്തിന് ഷാഹിദ് സിഡിഎസ് ബിപിൻ റാവത്ത് ബ്രിഡ്ജ് (CDS General Bipin Rawat Bridge) എന്നാണ് പേരിട്ടിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 4.5 മീറ്റർ ഉയരവും 7.5 മീറ്റർ വീതിയുമുള്ള പാലം റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിക്കൊണ്ട് 6 ലക്ഷത്തോളം യാത്രക്കാർക്ക് സഹായകമാകും. സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…