Friday, October 9, 2026

”സിഡിഎസ് ബിപിൻ റാവത്ത് ബ്രിഡ്ജ്”; ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ പാലം നിർമ്മിച്ച് ഗുജറാത്ത് സർക്കാർ; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ

അഹമ്മദാബാദ്: ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ പാലം നിർമ്മിച്ച് ഗുജറാത്ത് സർക്കാർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വെർച്വലായി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്‌കോട്ടിലെ ലക്ഷ്മി നഗറിലാണ് പുതിയ പാലം നിർമ്മിച്ചത്. റോഡ് ഗതാഗതത്തെ റെയിൽവേ ക്രോസിംഗ് ബുദ്ധിമുട്ടുകളിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

42.38 കോടി രൂപയാണ് പാലം നിർമ്മാണത്തിന്റെ ആകെ ചെലവ്. പാലത്തിന് ഷാഹിദ് സിഡിഎസ് ബിപിൻ റാവത്ത് ബ്രിഡ്ജ് (CDS General Bipin Rawat Bridge) എന്നാണ് പേരിട്ടിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 4.5 മീറ്റർ ഉയരവും 7.5 മീറ്റർ വീതിയുമുള്ള പാലം റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിക്കൊണ്ട് 6 ലക്ഷത്തോളം യാത്രക്കാർക്ക് സഹായകമാകും. സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles