rajnath singh`s words about modi
ദില്ലി : പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ബിജെപിക്ക് സ്വീകാര്യത വർദ്ധിക്കാൻ കാരണം പ്രധാനമന്ത്രിയാണ്. എതിരാളികൾ ഇല്ലാത്ത ജനസേവകൻ എന്ന മാതൃക ഇതിനോടകം അദ്ദേഹം സൃഷ്ടിച്ചുകഴിഞ്ഞെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജാതിയുടെയും സമുദായത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ച് ബിജെപിയെ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കാനുള്ള പ്രധാന കാരണം മോദിയാണ്. എതിരാളികൾ ഇല്ലാത്ത നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു. മോദിയെ എതിർത്ത് നിൽക്കാൻ ഒരു നേതാവിനെ ജനങ്ങൾ തേടുന്നുണ്ടെങ്കിലും
അത്തരമൊരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റിയ മറ്റൊരു നേതാവിനെ നിങ്ങൾക്ക് സ്വതന്ത്ര ഇന്ത്യയിൽ കാണാനാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാഷ്‌ട്രപതിയുടെ പ്രസ് സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അജയ് സിംഗ് രചിച്ച ”ദ ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബി.ജെ.പി: ഹൗ നരേന്ദ്ര മോദി ട്രാൻസ്‌ഫോർമഡ് ദി പാർട്ടി” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ് .
മഹാത്മാഗാന്ധിയ്ക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്ന ഒരേ ഒരു നേതാവ് മോദിജിയാണെന്ന് രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു .
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…