Rajnath Singh to America; The Pentagon attaches great importance to the visit of the Minister of Defense
ന്യൂയോർക്ക്: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 23ന് അമേരിക്ക സന്ദർശിക്കും. ഭാരതവുമായുള്ള ബന്ധം വളരെ വിലമതിക്കുന്നതാണെന്നും രാജ്‌നാഥ് സിംഗിന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യം നൽകുന്നുയെന്നും പെന്റഗൺ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിംഗ് അറിയിച്ചു. ‘
ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്തോ-പസഫിക് മേഖലയിലുൾപ്പെടെ ഇതിന് കൃത്യമായ പ്രാധാന്യമുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, രാജ്‌നാഥ് സിംഗിനെ സ്വീകരിക്കുമെന്നും’ ഇവർ അറിയിച്ചു. എന്നാൽ രാജ്‌നാഥ് സിംഗിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇവർ പുറത്ത് വിട്ടിട്ടില്ല. കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് ശക്തമായ സൈനിക ബന്ധമാണെന്ന കാര്യവും സബ്രീന സിംഗ് കൂട്ടിച്ചേർത്തു.
‘ഇന്തോ-പസഫിക് മേഖലയിലേക്കുള്ള യാത്രയ്‌ക്കിടെ പ്രതിരോധ സെക്രട്ടറി അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്തോ-പസഫിക് വിഷയത്തിലും, പ്രതിരോധ രംഗത്തിലുമെല്ലാം ഇന്ത്യ യുഎസിന്റെ നിർണായക പങ്കാളിയാണ്. ഇന്തോ-പസഫിക് മേഖലയിലുള്ള പല വെല്ലുവിളികളേയും തരണം ചെയ്തുകൊണ്ട് തന്നെ ഇന്ത്യ ശക്തമായ പങ്കാളിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ സൈനിക തലത്തിലും ശക്തമായ ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്നും സബ്രീന സിംഗ് പറയുന്നു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…