Categories: IndiaNATIONAL NEWS

വിജയദശമി സൈനികർക്കൊപ്പം ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ദില്ലി: ഈ വർഷത്തെ വിജയദശമി സൈനികർക്കൊപ്പം ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡാർജലിങിലേയും സിക്കിമിലേയും സൈനികരോടൊപ്പമാണ് ആഘോഷിക്കുന്നത്. സൈനികരുമായി സംവദിക്കാനും ആഘോഷപരിപാടികൾക്കുമായി ഇന്നും നാളെയുമായിട്ടായിരിക്കും മന്ത്രി ഡാർജലിങും സിക്കിമും സന്ദർശിക്കുക. വിജയദശമി ദിനത്തിൽ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ആയുധപൂജ നടത്തുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.ദ്വിദിന സന്ദർശനത്തിനിടെ അദ്ദേഹം ബോർഡർ റോഡ് ഓർഗനൈസേഷന്റെ ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്യും. ഉച്ചയോടു കൂടി അദ്ദേഹം സിക്കിമിലേക്ക് യാത്ര തിരിക്കുമെന്നും യാത്രക്കിടെ ചില സൈനിക പോസ്റ്റുകൾ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നാളെയായിരിക്കും മന്ത്രി ‘ആയുധ പൂജ’ നടത്തുക. ഇതിനു മുമ്പ്, ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തും അദ്ദേഹം ആയുധ പൂജ നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഫ്രാൻസ് സന്ദർശനത്തിനിടെ തുറമുഖ നഗരമായ ബോർഡ്യൂക്സിൽ വെച്ചാണ് അദ്ദേഹം ആയുധ പൂജ ചെയ്തത്. അതേസമയം രാജ്നാഥ് സിംഗിന്റെ സിക്കിം, ഡാർജലിംഗ് സന്ദർശനം സൈനികർക്ക് കൂടുതൽ ധൈര്യം പകരുമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

3 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

20 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

21 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

22 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago