ലഡാക്ക്: പാക് അധീന കശ്മീര്‍ (പി ഒ കെ) ഇന്ത്യയുടെ ഭാഗമെന്ന വാദം ആവര്‍ത്തിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നേരത്തെ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിറകെ പാകിസ്താന് കൈവശം വച്ചിരിക്കുന്ന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. സ്വന്തം നാട്ടിലെ ഭീകരത അമര്‍ച്ച ചെയ്യാനാണ് പാക്കിസ്ഥാന് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക് സന്ദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി.
“കശ്മീരില്‍ യാതൊരു അവകാശവും പാക്കിസ്ഥാനില്ല, ഗില്‍ഗിറ്റും പി ഒ കെയും ഇന്ത്യയുടെ ഭാഗമാണ്” അദ്ദേഹം പറഞ്ഞു. 370ാം വകുപ്പ് എടുത്തുകളയുക എന്നത് ഞങ്ങളുടെ ബാധ്യതയായിരുന്നു. അത് പെട്ടെന്ന് എടുത്ത ഒരു തീരുമാനമല്ല. ജനസംഘം രൂപീകരിച്ചത് മുതല്‍ ഇക്കാര്യം പറയുന്നതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ലേയിലെ കിസാന്‍ ജവാന് വിജയ് മേളയില്‍ പങ്കെടുക്കുന്നതിനായാണ് രാജ്നാഥ് സിംഗ് ലഡാക്കില്‍ എത്തിയത്. ലഡാക് കേന്ദ്ര ഭരണപ്രദേശമാക്കിയതിന് ശേഷമുള്ള പ്രതിരോധമന്ത്രിയുടെ ആദ്യസന്ദര്‍ശനമാണ് ഇത്. ഊഷ്മള വരവേല്പാണ് ലേയിലെ ജനങ്ങള്‍ രാജ്നാഥ് സിംഗിന് നല്‍കിയത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…