SPECIAL STORY

തെരെഞ്ഞെടുപ്പ് നിരീക്ഷണത്തിൽ പുതിയ റെക്കോർഡ്; അനുഭവങ്ങൾ പങ്കുവച്ച് ‘കൂച്ച് ബെഹാര്‍ മുതല്‍ കൂല്‍ത്തളി വരെ’ എന്ന പുസ്തകം പിറന്നു; റാങ്കുകളുടെയും റെക്കോർഡുകളുടെയും തമ്പുരാൻ രാജു നാരായണസ്വാമിക്ക് മറ്റൊരു പൊൻതൂവൽ കൂടി

മുംബൈ: തന്റെ അഴിമതി വിരുദ്ധ നിലപാടുകളിൽ പ്രശസ്തനായ സിവിൽ സെർവന്റാണ് രാജു നാരായണസ്വാമി. നേഴ്‌സറി മുതൽ സിവിൽ സർവീസ് വരെ പഠിച്ചിടത്തെല്ലാം ഒന്നാം റാങ്കുകാരനായിരുന്നു ഈ മിടുക്കനായ ഓഫീസറെന്നതും നാട്ടിൽ പാട്ടാണ്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ തെരെഞ്ഞെടുപ്പുകൾക്ക് നിരീക്ഷകനായി എന്ന റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് രാജു നാരായണ സ്വാമി. ഏറ്റവുമൊടുവിൽ മഹാരാഷ്ടയിലെ കോലാപ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ നിരിക്ഷകമായി നിയമിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ 34-ാം ‘ തെരഞ്ഞെടുപ്പ് നിരീക്ഷണമായി.

തെരഞ്ഞെടുപ്പു കമ്മീഷന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നിരിക്ഷകനായിട്ടുള്ള രാജു നാരായണ സ്വാമി മഹാരാഷ്ട്രയില്‍ തന്നെ മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിനെത്തുന്നത്. 2009 ല്‍ ബംഗാളിലെ കൂച്ച് ബെഹാര്‍ ലോകസഭാ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യം നിരീക്ഷകനായി പോയത്. പിന്നീട് 16 സംസ്ഥാനങ്ങളില്‍ നിരീക്ഷണ ജോലി കിട്ടി. ജാര്‍ഘണ്ടില്‍ നെക്‌സല്‍ ഭീഷണി മേഖലയിലും സംസ്ഥാന വിഭജനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ തെലുങ്കാനയിലും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാമിക്ക് പ്രത്യേക അനുമോദന കത്ത് നല്‍കിയിരുന്നു. 2018 ലെ സിംബാബ്‌വെ തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനുമായി രാജു നാരായണസ്വാമി.

‘കൂച്ച് ബെഹാര്‍ മുതല്‍ കൂല്‍ത്തളി വരെ’

നിരീക്ഷണ അനുഭവങ്ങളുടെ പ്ശ്ചാത്തലത്തില്‍ ‘കൂച്ച് ബെഹാര്‍ മുതല്‍ കൂല്‍ത്തളി വരെ’ എന്ന പുസ്തകം ഒരുക്കുകയാണദ്ദേഹം. അത് അദ്ദേഹത്തിന്റെ 30-മത് പുസ്തകമാണ്. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍’ എന്ന യാത്രാവിതരണ ഗ്രന്ഥത്തിന് 2003 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വാമി ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റിയുടെ ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിനും അര്‍ഹനായി. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും ലഭിച്ചു.
എസ് എസ്എല്‍സിക്കും പ്രീഡിഗ്രിക്കും ഡിഗ്രിക്കും എല്ലാം ഒന്നാം റാങ്കുകാരനായിരുന്ന രാജു നാരായണസ്വാമി, ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നും ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എന്‍ എല്‍ യു ഡല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍ എല്‍ എമ്മും സ്വാമി നേടിയിട്ടുണ്ട്.

1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ , കാര്‍ഷികോല്പാദന കമ്മീഷണര്‍ , കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ ഐ ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു

Kumar Samyogee

Recent Posts

മാതാവ് കൊലപ്പെടുത്തി വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; സംസ്‌കാരം നിവ്വഹിക്കുന്നത് പോലീസ്; അമ്മയുടെ സമ്മതപത്രം വാങ്ങി

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളേജ്…

1 min ago

കള്ളക്കടൽ പ്രതിഭാസം; ആശങ്ക ഒഴിയുന്നില്ല! കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട് തുടർന്നു; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…

18 mins ago

അയോദ്ധ്യയിലെത്തി രാംലല്ലയെ തൊഴുത് വണങ്ങി പ്രധാനമന്ത്രി; ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു

ലക്‌നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ…

21 mins ago

ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ്‌ കുതിക്കുന്നു|UP

ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ്‌ കുതിക്കുന്നു|UP

34 mins ago

മേയർ-ഡ്രൈവർ തർക്കം; യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ; 5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന്…

39 mins ago

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കും എതിരെ കുഴൽനാടൻ്റെ ഹർജിയിൽ വിജിലൻസ് വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

1 hour ago