ramanavami
ദില്ലി: രാമാനവമി പൂജയുടെയും മാംസാഹാരത്തിന്റെയും പേരില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ജെ എന്‍ യു ക്യാമ്പസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി കേന്ദ്ര മന്ത്രി. രാമനവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുതെന്ന എബിവിപി വിദ്യാര്‍ത്ഥികളുടെ നിലപാട് തെറ്റല്ലെന്നാണ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് വ്യക്തമാക്കിയത്.
നമ്മുടെ രാജ്യം എല്ലാ സമുദായങ്ങളുടേതുമാണ്. അതിനാല്‍ എല്ലാവരുടെയും വികാരങ്ങള്‍ മാനിക്കപ്പെടണം. രാമനവമി ഹിന്ദുക്കളുടെ പവിത്രമായ ഉത്സവമാണ്. അത്രയും മഹത്വപൂര്‍ണമായ അവസരത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ മാംസാഹാരം കഴിക്കില്ല എന്ന നിലപാട് എടുത്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല. ആഹാരം കഴിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം ഉണ്ടാകരുതെന്നും ജനങ്ങള്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കണമെന്നും മന്ത്രി പറഞ്ഞു.
എ ബി വി പിയും ഇടത് സംഘടനകളും തമ്മില്‍ കഴിഞ്ഞ ദിവസം ജെ എന്‍ യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നാലെ ശക്തമായ പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച രാത്രിയോടെ ജെ എന്‍ യു ക്യാമ്പസിൽ ഏറ്റുമുട്ടിയ ഇരു വിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും വ്യാപകമായ അക്രമം നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് രാമനവമി പൂജ സംഘടിപ്പിക്കാനോ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കാനോ ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയില്ല.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…