Kerala

രാമായണ മാഹാത്മ്യം;സ്ത്രീ സമൂഹത്തിന് ഊന്നല്‍ നല്‍കുന്നത്; ഈ കാലഘട്ടത്തിലെ പ്രേരകശക്തിയായി അനുവര്‍ത്തിക്കുന്നത് കൊണ്ട് രാമായണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാമായണത്തിന്റെ മാഹാത്മ്യം എന്നത് സ്ത്രീ സമൂഹത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജടായു രാമക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന ജടായു രാമസന്ധ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.

ശ്രീരാമന്‍ ഉത്തമപുരുഷന്റെ പ്രതീകമാണ്. ഈ കാലഘട്ടത്തിലെ ജനങ്ങളില്‍ പ്രേരകശക്തിയായി അനുവര്‍ത്തിക്കുന്നത് കൊണ്ട് രാമായണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. പഞ്ഞമാസ കാലം എന്ന് കരുതിപ്പോന്നിരുന്ന കര്‍ക്കിടക മാസം എല്ലാ വീടുകളിലും ഭക്തിയോടെ രാമായണ മാസമായി ആചരിക്കപ്പെടാന്‍ പി. പരമേശ്വരന്‍ നടത്തിയ ഇടപെടല്‍ വിസ്മരിക്കാന്‍ സാധിക്കില്ല. രാമായണം എന്നാല്‍ രാമന്റെ യാത്ര എന്നതാണ്. ധര്‍മത്തില്‍ ഉറച്ചുനിന്ന് കടമകള്‍ ഓര്‍മിപ്പിച്ച്, ക്ഷമയുടെയും സഹനത്തിന്റെയും സന്ദേശം പകരുന്നതാണ് ശ്രീരാമചന്ദ്രന്റെ ജീവിതം. നമ്മുടെ വിദ്യാഭ്യാസ സമുദായത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. ഇന്ത്യയുടെ ഹൃദയം എന്നത് ത്യാഗവും സേവനവുമാണെന്ന് സ്വാമി വിവേകാനന്ദന്‍ നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ടെന്നും ഇതാണ് രാമായണം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാമായണ മാസാചരണ സമിതി ചെയര്‍മാന്‍ കേണല്‍ ജി.ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. ജടായു പാറ കോദണ്ഡ രാമ ക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയ വീര ജടായു പുരസ്‌കാരം കുസുമം ആര്‍. പുന്നപ്രയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. കുത്തിയോട്ട കലാ ആചാര്യന്‍ ചെട്ടിക്കുളങ്ങര വിജയരാഘവ കുറുപ്പ്, രാമായണ പാരായണ ആചാര്യന്‍ വട്ടപ്പാറ സോമശേഖരന്‍ നായര്‍, തീം സോങ് കമ്പോസ് ചെയ്ത മണക്കാട് ഗോപന്‍, തിരുവാതിര അവതരിപ്പിച്ച അമൃത, ഭരതനാട്യം അവതരിപ്പിച്ച അമ്പിളി എന്നിവരെ ഗവര്‍ണര്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രചിച്ച ‘പദം പദം’ എന്ന് ആരംഭിക്കുന്ന ഗാനം കുത്തിയോട്ട രൂപത്തില്‍ അവതരിപ്പിച്ച വീഡിയോ സിഡി യും ജഡായു രാമസ്തുതിയുടെ സിഡിയും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. കുമ്മനം രാജശേഖരന്‍, രാമായണ മാസാചരണ സമിതി കണ്‍വീനര്‍ രാകേഷ്‌കുമാര്‍, ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി ബ്രഹ്മപാദാനനന്ദ, ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി മോക്ഷവ്രതാനന്ദ, ആര്‍ക്കിടെക്റ്റ് ബി.ആര്‍. അജിത്ത്, പാല്‍ക്കുളങ്ങര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടയമംഗലം ജടായു രാമക്ഷേത്രത്തിലേക്കുള്ള പടവുകള്‍ നിര്‍മിക്കുന്നതിന് ‘പദം പദം രാമപാദം’ എന്ന പേരില്‍ നടന്നുവരുന്ന ജനകീയ യജ്ഞത്തിന്റെ ശീര്‍ഷഗാനം, ഭരതനാട്യം, കുത്തിയോട്ടം, തിരുവാതിരകളി തുടങ്ങിയ കലാപരിപാടികളും വേദിയില്‍ അവതരിപ്പിച്ചു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

5 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

6 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

7 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

8 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

8 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

8 hours ago