Kerala

“കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്കു മുട്ടുവിറയ്ക്കുന്നു ! സമരം അതിന്റെ ഭാഗം ! പിണറായിയുടേത് അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിലെ സാമ്പത്തിക രംഗത്തെ തകർച്ചയിലേക്കെത്തിച്ചശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതി !” – ദില്ലിയിലെ മുഖ്യമന്ത്രിയുടെ സമരത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ആലപ്പുഴ : കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അന്വേഷണം വന്നതോടെ മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കാൻ തുടങ്ങിയെന്നും സമരങ്ങൾ അതിന്റെ ഭാഗമാണെന്നും വ്യക്തമാക്കിയ ചെന്നിത്തല സമരമാണോ പൊതുയോഗമാണോ എന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് തന്നെ ആശയക്കുഴപ്പമാണെന്നും പരിഹസിച്ചു. അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിലെ സാമ്പത്തിക രംഗത്തെ തകർച്ചയിലേക്കെത്തിച്ചശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

‘‘കഴിഞ്ഞ ഏഴര വർഷമായി കേന്ദ്രത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ ഒരക്ഷരം സംസാരിക്കാത്ത കേരളത്തിലെ മുഖ്യമന്ത്രി പൊടുന്നനെ ഒരു സമരത്തിന് തയാറെടുക്കുന്നതിന്റെ കാര്യം എന്താണെന്ന് എല്ലാവർക്കും മനസ്സിലാകുന്നതാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്കു മുട്ടുവിറയ്ക്കുകയാണ്. അതുകൊണ്ട് രാഷ്ട്രീയ സമരത്തിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഇവിടെ നടക്കുന്ന അഴിമതിയും കമ്മിഷൻ ഇടപാടുകളാണെന്നും എല്ലാവർക്കും അറിയാം.

അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിലെ സാമ്പത്തിക രംഗത്തെ തകർച്ചയിലേക്കെത്തിച്ചശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ഭയഭക്തി ബഹുമാനത്തോടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നിൽ നിന്നത് കേരളം കണ്ടതാണ്. കേരളത്തിന്റെ ആവശ്യത്തെപറ്റി ഒരക്ഷരം പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് സംസാരിക്കാൻ തയാറാകാത്ത മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന സമരം വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എന്തെങ്കിലും നേട്ടമുണ്ടാക്കാമോ എന്ന ലക്ഷ്യത്തെ മുൻനിർത്തി മാത്രമാണ്. സമരമാണോ, പൊതുയോഗമാണോ നടക്കുന്നത് എന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് തന്നെ ആശയക്കുഴപ്പമാണ്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. ഇതുകൊണ്ട് ഒരു പ്രയോജനവും കേരളത്തിനോ ജനങ്ങൾക്കോ ഉണ്ടാകാൻ പോകുന്നില്ല’’ – ചെന്നിത്തല പറഞ്ഞു .

Anandhu Ajitha

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

3 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

4 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

5 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

5 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

6 hours ago