ഈ മാസം ഒന്നിന് രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. ബല്ലാരി സ്വദേശി ഷബിറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഷാബിറിലേക്ക് എത്തിയത്.
സ്‌ഫോടനത്തിനു പിന്നാലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖം അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതി എവിടേക്കാണ് യാത്ര ചെയ്തത് എന്നതു സംബന്ധിച്ച വിവരം ശേഖരിക്കാൻ കഴിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. നഗരത്തിലെ വിവിധ ബസുകളിൽ മാറിക്കയറിയ ഇയാൾ തുമക്കുരുവിലേക്കു പോവുകയും ഇവിടെവച്ച് വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറുകയും ചെയ്തു. അതിനു ശേഷം ബല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞ കുറച്ചു ദിവസമായി ബല്ലാരി കേന്ദ്രീകരിച്ചാണ് എൻഐഎ അന്വേഷണം നടത്തിയത്. ശിവമൊഗ്ഗ, ബെല്ലാരി ഐഎസ് മൊഡ്യൂളുകളിൽ പ്രവർത്തിച്ച നിരവധിപ്പേർ നേരത്തെ അറസ്റ്റിലായിരുന്നു. വിവിധ ജയിലുകളിൽ കഴിഞ്ഞുവരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ബല്ലാരിയിൽനിന്ന് നേരത്തെ അറസ്റ്റിലായ വസ്ത്ര വ്യാപാരിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷബീറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…