Friday, May 17, 2024
spot_img

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ പുറത്തുവിട്ട് എൻഐഎ; ഉടൻ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ!

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിലെ പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ പുറത്തുവിട്ട് എൻഐഎ. സ്‌ഫോടനം നടന്ന ദിവസം രാത്രിയുള്ള സിസിടിവി ദൃശ്യമാണ് അന്വേഷണ സംഘം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തൂമക്കുരു വഴി ഇയാൾ ബസ് യാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും എൻഐഎ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

മാർച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ഇയാൾ കഫേയിൽനിന്ന് നൂറ് മീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്.

കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പത്തുലക്ഷം രൂപ പ്രതിഫലം എൻഐഎ പ്രഖ്യാപിച്ചിരുന്നു. 08029510900, 8904241100 എന്ന നമ്പറിൽ വിളിച്ചോ [email protected] എന്ന മെയിൽ മുഖാന്തരമോ പ്രതിയെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാം.

Related Articles

Latest Articles