Rameswaram Cafe Blast Case; The main suspects in custody? It is reported that 2 people have been detained
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിലായതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. കേസിലെ മുഖ്യ സൂത്രധാരന്മാരാണ് പിടിയിലായതെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം അന്വേഷണം ആരംഭിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈ വർഷം ജനുവരി മാസം മുസാവിർ ഹുസൈൻ ചെന്നൈയിലുണ്ടായിരുന്നതായി എൻഐഎ സംഘം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് അബ്ദുൾ മതീൻ. തമിഴ്‌നാട് പോലീസ് ഇൻസ്‌പെക്ടർ കെ വിൽസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
രാമേശ്വരം കഫേ സ്ഫോടന കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മസ് മുനീർ, മുസമ്മിൽ ഫരീഫ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ശിവമോഗ സ്‌ഫോടന കേസിലെയും മംഗളൂരു ചുവരെഴുത്ത് കേസിലെയും പ്രതിയാണ് ആദ്യം അറസ്റ്റിലായ മസ് മുനീറെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…