Tuesday, October 13, 2026

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യപ്രതികൾ പിടിയിൽ? 2 പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിലായതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. കേസിലെ മുഖ്യ സൂത്രധാരന്മാരാണ് പിടിയിലായതെന്ന് എൻഐഎ ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം അന്വേഷണം ആരംഭിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈ വർഷം ജനുവരി മാസം മുസാവിർ ഹുസൈൻ ചെന്നൈയിലുണ്ടായിരുന്നതായി എൻഐഎ സംഘം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് അബ്ദുൾ മതീൻ. തമിഴ്‌നാട് പോലീസ് ഇൻസ്‌പെക്ടർ കെ വിൽസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

രാമേശ്വരം കഫേ സ്ഫോടന കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മസ് മുനീർ, മുസമ്മിൽ ഫരീഫ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ശിവമോഗ സ്‌ഫോടന കേസിലെയും മംഗളൂരു ചുവരെഴുത്ത് കേസിലെയും പ്രതിയാണ് ആദ്യം അറസ്റ്റിലായ മസ് മുനീറെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Related Articles

Latest Articles