SHIVA TEMPLE
ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്… അമ്പരപ്പിക്കുന്ന ശിവക്ഷേത്രം | SHIVA TEMPLE
വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഗുജറാത്തിലെ സൂററ്റിനു സമീപം സ്ഥിതി ചെയ്യുന്ന രാംനാഥ് ശിവ് ഖേലാ ക്ഷേത്രം. ഈ പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ ഇതിന് കഥകളും വിശ്വാസങ്ങളും ധാരാളമുണ്ട്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ പാരമ്പര്യങ്ങളും വിശ്വാസങ്ങളും ധാരാളമുണ്ട്. എല്ലാ വര്‍ഷവും മകരസംക്രാന്തി നാളിലാണ് ഇവിടുത്തെ വിശേഷകരമായ പൂജ നടക്കുന്നത്.
അന്നേ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ ഇവിടെ ഒത്തുചേരും. ജനുവരിയിലെ ആ ആഘോഷത്തില്‍ വിശ്വാസികള്‍ എത്തുന്നത് ജീവനുള്ള ഞണ്ടുകളുമായിട്ടാണ്. അന്നേ ദിവസം ഭഗവാന് ജീവനുള്ള ഞണ്ടുകളെ സമര്‍പ്പിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. കുടുംബാംഗങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനാല് കുടുംബമായിട്ടാണ് വിശ്വാസികള്‍ അന്നേ ദിവസം ഇവിടെ എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും വിടുതല്‍ ലഭിക്കുവാനും വിശ്വാസികള്‍ ഞണ്ടുകളെ സമര്‍പ്പിക്കുന്നു.
ഈ ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് രാമായണ കാലത്തിലാണ്. സീതയെ അന്വേഷിച്ച് ലങ്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ രാമന് ഇവിടെ എത്തിയിരുന്നുവത്രെ. കടല്‍ കടക്കുവാനുള്ള സമയത്ത് ഒരു ഞണ്ട് രാമന്റെ കാലില്‍ കടിച്ചുവത്രെ. ഇതില്‍ സന്തോഷവാനായ രാമന് ഞണ്ടിനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഇവിടെ ആരാധനയുടെ പ്രധാന ഭാഗമായി ഞണ്ട് മാറിയത്രെ. അന്നു മുതല്‍ ഇവിടെ വിശ്വാസികള്‍ ജീവനുള്ള ഞണ്ടുകളെ ഭഗവാന് നേര്‍ച്ചയായി നല്കുന്നു.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…