Wednesday, September 23, 2026

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല; അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി. തിരുപതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ക്രമക്കേടന്ന ഹരജി സുപ്രീം കോടതി തള്ളി. പൂജകള്‍ എങ്ങനെ നിര്‍വ്വഹിക്കണം, എങ്ങനെ തേങ്ങയുടയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടന കോടതികള്‍ക്ക് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങള്‍ തെറ്റായാണ് നിര്‍വ്വഹിക്കുന്നതെന്ന് ആരോപിച്ച് വിശ്വാസിയായ വ്യക്തി നല്‍കിയ ഹര്‍ജി ആന്ധ്രാ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ചീഫ്ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിരസിച്ചത്. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് കഴിയുമോയെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു.

Related Articles

Latest Articles