ranbir-with-alia
രാജ്യമെമ്പാടുമുള്ള ആരാധകരുടെ ആഗ്രഹമായിരുന്നു ഇന്നലെ നടന്ന ബോളിവുഡിലെ യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കല്യാണ തീയതി പ്രഖ്യാപനവും, വിവാഹവും. വ്യാഴാഴ്ച ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ പ്രധാന ചടങ്ങാണ് അഗ്നിക്ക് ചുറ്റും വരനും വധുവും ഏഴ് വട്ടം വലംവയ്ക്കുക എന്നത്. എന്നാല്‍ താരദമ്പതികള്‍ നാല് തവണ മാത്രമേ വലംവെച്ചുള്ളൂ എന്ന് ആലിയയുടെ സഹോദന്‍ രാഹുല്‍ ഭട്ട് വെളിപ്പെടുത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ചയായിരിക്കുകയാണ്.
വിവാഹ ചിത്രങ്ങള്‍ കാണാനായി സമൂഹമാധ്യമ ഉപയോക്താക്കളും ആരാധകരും വ്യാഴാഴ്ച രാത്രി വൈകിയും കാത്തിരിക്കുകയായിരുന്നു. വൈകി എത്തിയ ഫോട്ടോയെ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
പണ്ഡിറ്റിന്റെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഓരോ തവണ അഗ്നിയെ വലംവയ്ക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചെന്നും ആലിയയുടെ സഹോദന്‍ രാഹുല്‍ പറഞ്ഞു. ആദ്യത്തെ വലംവയ്ക്കല്‍ മതത്തിന് വേണ്ടിയും രണ്ടാമത്തേത് നല്ല മക്കളെ ലഭിക്കാനും ആയിരുന്നു. ഇങ്ങിനെ പല കാര്യങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് ഏഴ് തവണത്തെ അഗ്നിപ്രദിക്ഷണം. എന്നാല്‍ ഇരുവരും നാല് തവണ മാത്രം വലംവെച്ചാല്‍ മതിയെന്ന് തീരുമാനിച്ചത് നല്ല കാര്യമാണെന്ന് രാഹുല്‍ വിശേഷിപ്പിച്ചു. വിവാഹ ചടങ്ങ് നിയന്ത്രിച്ച പണ്ഡിറ്റ് വളരെക്കാലമായി കപൂറിന്റെ കുടുംബത്തിന് അറിയാം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…