Wednesday, September 23, 2026

രൺബീറും ആലിയയും അഗ്നിയെ വലംവെച്ചത് ഏഴിന് പകരം 4 തവണ മാത്രം; താര വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

രാജ്യമെമ്പാടുമുള്ള ആരാധകരുടെ ആഗ്രഹമായിരുന്നു ഇന്നലെ നടന്ന ബോളിവുഡിലെ യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കല്യാണ തീയതി പ്രഖ്യാപനവും, വിവാഹവും. വ്യാഴാഴ്ച ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ പ്രധാന ചടങ്ങാണ് അഗ്നിക്ക് ചുറ്റും വരനും വധുവും ഏഴ് വട്ടം വലംവയ്ക്കുക എന്നത്. എന്നാല്‍ താരദമ്പതികള്‍ നാല് തവണ മാത്രമേ വലംവെച്ചുള്ളൂ എന്ന് ആലിയയുടെ സഹോദന്‍ രാഹുല്‍ ഭട്ട് വെളിപ്പെടുത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ചയായിരിക്കുകയാണ്.

വിവാഹ ചിത്രങ്ങള്‍ കാണാനായി സമൂഹമാധ്യമ ഉപയോക്താക്കളും ആരാധകരും വ്യാഴാഴ്ച രാത്രി വൈകിയും കാത്തിരിക്കുകയായിരുന്നു. വൈകി എത്തിയ ഫോട്ടോയെ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

പണ്ഡിറ്റിന്റെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഓരോ തവണ അഗ്നിയെ വലംവയ്ക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചെന്നും ആലിയയുടെ സഹോദന്‍ രാഹുല്‍ പറഞ്ഞു. ആദ്യത്തെ വലംവയ്ക്കല്‍ മതത്തിന് വേണ്ടിയും രണ്ടാമത്തേത് നല്ല മക്കളെ ലഭിക്കാനും ആയിരുന്നു. ഇങ്ങിനെ പല കാര്യങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് ഏഴ് തവണത്തെ അഗ്നിപ്രദിക്ഷണം. എന്നാല്‍ ഇരുവരും നാല് തവണ മാത്രം വലംവെച്ചാല്‍ മതിയെന്ന് തീരുമാനിച്ചത് നല്ല കാര്യമാണെന്ന് രാഹുല്‍ വിശേഷിപ്പിച്ചു. വിവാഹ ചടങ്ങ് നിയന്ത്രിച്ച പണ്ഡിറ്റ് വളരെക്കാലമായി കപൂറിന്റെ കുടുംബത്തിന് അറിയാം.

 

Related Articles

Latest Articles