സിനിമകളിലെ ചുംബന രംഗങ്ങൾ ഒഴിവാക്കിക്കൊണ്ട് സെൻസർബോർഡിന്റ ഇടപെടൽ വീണ്ടും. രൺവീർ സിങ്ങും ആലിയ ഭട്ടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഗള്ളി ബോയിലാണ് ഇത്തവണ സെൻസർബോര്ഡിന്റെ കത്രിക പതിഞ്ഞത്. സിനിമയിൽ പതിമൂന്നു സെക്കൻഡോളം ദൈർഘ്യമുള്ള ചുംബന രംഗത്തിനു പുറമെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ഒഴിവാക്കുവാൻ സെൻസർബോർഡ് നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ റാപ് സംസ്കാരത്തിന്റെ കഥ പറയുന്ന സിനിമ ഈ മാസം അഞ്ചാം തീയതി തിയറ്ററുകളിൽ റിലീസ് ചെയ്യും. UA സർട്ടിഫിക്കറ്റോടെയാണ് സിനിമ തീയേറ്ററുകളിൽ എത്തുക. സിനിമയിലെ സെൻസർബോർഡിൻ്റെ ഇടപെടലിനോട് അണിയറപ്രവർത്തകർ അസംതൃപ്തിയൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ ചുംബന രംഗം ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു നേരത്തെയും സെൻസർബോർഡ് ഏറെ പ്രതിഷേധങ്ങൾ നേരിട്ടിരുന്നു.
ഇതിനു മുൻപ് ഇമ്രാൻ ഹാഷ്മിയുടെ ചീറ്റ് ഇന്ത്യ എന്ന ചിത്രത്തിന്റെ പേര് വൈ ചീറ്റ് ഇന്ത്യയെന്നും ദീപിക പദുക്കോണിന്റെ പദ്മാവതി എന്ന സിനിമ പദ്മാവത് എന്ന് തിരുത്തുവാനും സെൻസർബോർഡ് നിര്ദേശിച്ചിരിന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…