Arrest
പട്ടാമ്പി: കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടുപേര്‍ക്ക് തടവും പിഴയും. പത്തുവയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ കുറുവട്ടൂര് തടത്തില്‍ അബ്ബാസിന് (56) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സതീഷ് കുമാര്‍ അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എസ്.ഐ മാരായ അരുണ്‍കുമാര്‍, എം. ഷാജഹാന് എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി.
മറ്റൊരു കേസില്‍ 14 വയസ്സുള്ള കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ തമിഴ്നാട് കുട്ടമ്പേരി വെല്ലൂര്‍ സ്വദേശി ശ്രീനിവാസന് (21) 21വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിച്ചു. 21രേഖകളും ഹാജരാക്കി. സി.ഐമാരായ പി.വി. രമേശ്, കെ.ജി. രമേശ്, എസ്.ഐ വേലായുധന് എന്നിവരാണ് കേസ് അനേഷണം നടത്തിയത്. പട്ടാമ്പി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. രണ്ടുകേസിലും പിഴ സംഖ്യ ഇരക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാര്‍ ഹാജരായി.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…