Categories: Kerala

പീഡനക്കേസ് പ്രതി സബ്ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് പീഡനക്കേസ് പ്രതിയെ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (59) ആണ് കോഴിക്കോട് സബ്ജയിലില്‍ തൂങ്ങി മരിച്ചത്. ജയിലിലെ സെല്ലുകള്‍ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് സംഭവം കണ്ടത്. ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പന്തീരാങ്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ ബീരാന്‍കോയയെ ഞായറാഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് മറ്റുതടവുകാര്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. എന്നാല്‍ ബീരാന്‍കോയയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്നാണ് ജയിലധികൃതര്‍ പറയുന്നത്. സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത് ഉപയോഗിച്ച് സെല്ലിന്റെ ജനലിലെ കമ്പിയില്‍ തൂങ്ങുകയായിരുന്നുവെന്ന് ജയലധികൃതര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം നടത്തും.

admin

Recent Posts

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

7 mins ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

22 mins ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചെന്ന്‌ ചൈന; വിവരമില്ലെന്നു സഹപ്രവര്‍ത്തകര്‍

ഷാന്‍ഹായ്‌: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്‌…

27 mins ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം; വരൻ രാഹുലിനെതിരെ വധശ്രമത്തിനു കേസ്; യുവതിയെ വനിത ശിശുവികസന വകുപ്പ് പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…

34 mins ago

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

1 hour ago