Rape case: The Supreme Court will consider the anticipatory bail plea filed by actor Siddique today.
ദില്ലി: യുവ നടിക്ക് നേരെയുള്ള ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, സിദ്ദിഖും പ്രത്യേക അന്വേഷണ സംഘവും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
സിദ്ദിഖ് തന്റെ സത്യവാങ്മൂലത്തിൽ, അന്വേഷണവുമായി സഹകരിക്കുകയാണെന്നും തന്‍റെ പക്കലുണ്ടായ എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, സിദ്ദിഖിന്റെ അറസ്റ്റ് ആവശ്യപ്പെടുന്ന നിലപാടിലാണ് പോലീസ്. നടൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും, അതിജീവിതയോട് മോശമായ പെരുമാറ്റം കാട്ടിയെന്നും പോലീസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ, സമൂഹമാധ്യമങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നതിന്റെ സങ്കീർണതയെ മറികടക്കാൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…