India

പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; കേസിൽ പൂജാരി അറസ്റ്റിൽ

അജ്മീർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് പൂജാരി പീഡിപ്പിച്ചു . കുടുംബത്തിൽ നിന്നു പ്രേതങ്ങളെ ഉന്മൂലനം ചെയ്യാമെന്നും സമ്പത്തും സന്തോഷവും സമാധാനവും വർദ്ധിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു പീഡനം . ഇരയുടെ പരാതിയിൽ പ്രതി അനിലിനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു . രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം.

ഗാന്ധി നഗർ പോലീസ് സ്‌റ്റേഷൻ പരധിയിലാണ് സംഭവം നടന്നത്. കുടുംബം ഗാർഹിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. അതിനാൽ പ്രദേശത്തുള്ള ഒരു പൂജാരിയുമായി ബന്ധപ്പെട്ടു. സെപ്തംബർ 17ന് പൂജാരിയായ അനിൽ വീട്ടിലെത്തി. കുടുംബത്തെ വ്യാജ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുകയും വീട്ടിൽ പൂജകൾ ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് പെൺകുട്ടിയുടെ മേൽ പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

പെൺകുട്ടിയെ തന്നോടൊപ്പം നിർത്താനും എല്ലാ പ്രശ്‌നങ്ങളും അകറ്റി തരാമെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ പൂജാരിയ്‌ക്കൊപ്പം അയയ്ക്കുകയായിരുന്നു. അനിലിനൊപ്പം പുഷ്‌കറിലെത്തിയ പെൺകുട്ടിയെ അദ്ദേഹം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. രാവിലെ വീട്ടുകാർ ഇവിടെ എത്തിയപ്പോൾ എല്ലാം ശരിയായെന്ന് പറഞ്ഞ് വീട്ടുകാരോടൊപ്പം കുട്ടിയെ തിരികെ അയയ്ക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ നിന്നും പ്രേതബാധ പോയെന്നാണ് ഇയാൾ പറഞ്ഞത്.

സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നാലെ പെൺകുട്ടി വിവരം തന്റെ സഹോദരിയെ അറിയിക്കുകായയിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും വ്യാജ പൂജാരിയായ അനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനിലിനെതിരെ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

2 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

3 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

4 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

5 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

5 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

17 hours ago