Kerala

എൽദോസിന് ഉടൻ പിടിവീഴുമോ? ബലാത്സംഗക്കേസിന് പുറമേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്, പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് കോടതി സമർപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് കുരുക്ക് മുറുകുന്നു. ബലാത്സംഗക്കേസിന് പുറമേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി പോലീസ് കേസെടുത്തു. പുതിയ വകുപ്പുകൾ കൂടി ചേർത്തുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ജില്ലാ കോടതിക്ക് കൈമാറി.

പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ മൊഴി. കൂടാതെ വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.

അതേസമയം, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പ്രതിയായ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുന്നു. എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കേസിൽ എംഎൽഎയുടെ പെരുമ്പാവൂരുള്ള വീട്ടിലെത്തി ഇന്ന് തെളിവെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വീട്ടിൽ വെച്ചും എൽദോസ് പീ‍ഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

പീഡന പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്ന് കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാൽസംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Meera Hari

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

8 hours ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

8 hours ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

9 hours ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

9 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

9 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

10 hours ago