ശുഭ്മൻ ഗില്‍, രശ്മിക മന്ദാന
മുംബൈ : ബോളിവുഡ് പാപ്പരാസികൾക്ക് ആവേശം പകർന്നു നൽകിക്കൊണ്ട് തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ദാനയാണ് തന്റെ ‘ക്രഷ്’ എന്നു വെളിപ്പെടുത്തി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്‍. ഇഷ്ടപ്പെട്ട നടി ആരെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീടു താരം രശ്മികയുടെ പേരു പറയുകയായിരുന്നു. രശ്മിക മന്ദാനയോടു തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നും ശുഭ്മൻ ഗിൽ പിന്നീടു പറഞ്ഞു.
ബോളിവുഡ‍് നടി സാറ അലി ഖാന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുടെയും പേരുകളാണ് താരത്തിന്റെ പേരുമായി ചേർത്ത് ഇതുവരെയും പറഞ്ഞു കേട്ടിരുന്നത്. സാറ തെൻഡുൽക്കറുമായി താരം ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ പ്രണയ ദിനത്തിൽ ഒരു റസ്റ്ററന്റിൽ ഇരിക്കുന്ന ചിത്രം ശുഭ്മൻ ഗിൽ പങ്കുവച്ചിരുന്നു. 2021 ജൂലൈയിൽ സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ ഇതേ റസ്റ്ററന്റിൽനിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിൽ ഇട്ടിരുന്നതായി പപ്പരാസികൾ പിന്നീടു കണ്ടെത്തിയതോടെ ഇത് ഏറെകുറെ എല്ലാരും വിശ്വസിക്കുകയും ചെയ്തിരുന്നു .
അതെ സമയം ബോർഡർ– ഗാവസ്കർ ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ അവസരം ലഭിച്ച്ചെങ്കിലും ഗില്ലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഓപ്പണറായ ഗിൽ ആദ്യ ഇന്നിങ്സില്‍ 21 റൺസും രണ്ടാം ഇന്നിങ്സില്‍ അഞ്ചു റൺസുമാണു നേടിയത്. എങ്കിലും നാലാം ടെസ്റ്റിലും താരത്തിന് അവസരം ലഭിക്കുമെന്നാണു കരുതുന്നത്. മാർച്ച് ഒൻപതിന് അഹമ്മദാബാദിലാണു പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുക.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…