Rashmika Mandana is my 'crush'; The Indian cricketer spoke openly
ശുഭ്മൻ ഗില്‍, രശ്മിക മന്ദാന

മുംബൈ : ബോളിവുഡ് പാപ്പരാസികൾക്ക് ആവേശം പകർന്നു നൽകിക്കൊണ്ട് തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ദാനയാണ് തന്റെ ‘ക്രഷ്’ എന്നു വെളിപ്പെടുത്തി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്‍. ഇഷ്ടപ്പെട്ട നടി ആരെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീടു താരം രശ്മികയുടെ പേരു പറയുകയായിരുന്നു. രശ്മിക മന്ദാനയോടു തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നും ശുഭ്മൻ ഗിൽ പിന്നീടു പറഞ്ഞു.

ബോളിവുഡ‍് നടി സാറ അലി ഖാന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽ‌ക്കറുടെ മകൾ സാറ തെൻഡുൽക്കറുടെയും പേരുകളാണ് താരത്തിന്റെ പേരുമായി ചേർത്ത് ഇതുവരെയും പറഞ്ഞു കേട്ടിരുന്നത്. സാറ തെൻഡുൽക്കറുമായി താരം ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ പ്രണയ ദിനത്തിൽ ഒരു റസ്റ്ററന്റിൽ ഇരിക്കുന്ന ചിത്രം ശുഭ്മൻ ഗിൽ പങ്കുവച്ചിരുന്നു. 2021 ജൂലൈയിൽ സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ ഇതേ റസ്റ്ററന്റിൽനിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിൽ ഇട്ടിരുന്നതായി പപ്പരാസികൾ പിന്നീടു കണ്ടെത്തിയതോടെ ഇത് ഏറെകുറെ എല്ലാരും വിശ്വസിക്കുകയും ചെയ്തിരുന്നു .

അതെ സമയം ബോർഡർ– ഗാവസ്കർ ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ അവസരം ലഭിച്ച്ചെങ്കിലും ഗില്ലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഓപ്പണറായ ഗിൽ ആദ്യ ഇന്നിങ്സില്‍‍ 21 റൺസും രണ്ടാം ഇന്നിങ്സില്‍ അഞ്ചു റൺസുമാണു നേടിയത്. എങ്കിലും നാലാം ടെസ്റ്റിലും താരത്തിന് അവസരം ലഭിക്കുമെന്നാണു കരുതുന്നത്. മാർച്ച് ഒൻപതിന് അഹമ്മദാബാദിലാണു പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുക.