RBI
കൊച്ചി: അഞ്ചോ അതിലധികമോ കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ മാത്രം ഇനി പോലീസ് കേസ്. അഞ്ചില്‍ താഴെ നോട്ടുകള്‍ മാത്രമാണ് പിടിച്ചെടുക്കുന്നതെങ്കില്‍ ഇനി കേസ് എടുക്കില്ല. അഞ്ച് നോട്ടുകള്‍ ഒരുമിച്ച് പിടികൂടുമ്പോൾ മാത്രം കേസ് എടുത്താല്‍ മതിയെന്ന ആര്‍.ബി.ഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. അഞ്ചില്‍ താഴെ നോട്ടുകള്‍ മാത്രമാണ് പിടികൂടുന്നതെങ്കില്‍ നോഡല്‍ ബാങ്കുകള്‍ക്ക് പോലീസ് പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകും.
ഓരോ കള്ളനോട്ട് പിടിക്കുമ്പോഴും കേസെടുക്കുന്നത് മൂലം, കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ ആര്‍ബിഐ തീരുമാനിച്ചത്. ലോട്ടറി വില്‍പ്പനക്കാരും ചെറുകിട കച്ചവടക്കാരമാണ് പലപ്പോഴും ഒന്നോ രണ്ടോ കള്ളനോട്ടുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പില്‍ കൂടുതലായും വീണു പോകുന്നത്. ഇത്തരത്തില്‍ ഒരു കള്ളനോട്ട് മാത്രമായി കണ്ടെടുക്കുന്ന സാഹചര്യങ്ങളില്‍ അതിന്റെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് പോലീസും പറയുന്നു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…