India

അറവ് മാലിന്യം പറമ്പിൽ നിക്ഷേപിക്കുന്നത് തടഞ്ഞു; ആർഎസ്എസ് നേതാവിനെ മതമൗലികവാദികൾ വെട്ടിപ്പരിക്കേൽപ്പിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: അറവ് മാലിന്യം പറമ്പിൽ നിക്ഷേപിക്കുന്നത് തടഞ്ഞ ആർഎസ്എസ് നേതാവിനെ മതമൗലികവാദികൾ വെട്ടിപ്പരിക്കേൽപ്പിച്ചു(RSS Workers Attacked). തമിഴ്‌നാട്ടിലാണ് സംഭവം. ധരം ജഗ്രാൻ മഞ്ച് തേനി ജില്ലാ അദ്ധ്യക്ഷൻ രവികുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം നടന്നത്.

കശാപ്പ് മാലിന്യം തന്റെ പറമ്പിൽ നിക്ഷേപിക്കുന്നത് തടഞ്ഞതിനാണ് രവികുമാറിന് നേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഓട്ടോ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്ന അദ്ദേഹം കട തുറക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകൾ റോഡിൽ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവികുമാറിനെ പ്രദേശവാസികൾ ആണ് പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന് പുറമേ പ്രതികൾ സംസ്ഥാനം വിടാതിരിക്കാൻ അതിർത്തിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.

B4 Admin

Recent Posts

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു, 14 ജില്ലകളിൽ അക്രമം

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…

5 hours ago

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ വൻ സ്വർണവേട്ട: 4.29 കോടി രൂപയുടെ സ്വർണവും 24.22 ലക്ഷം രൂപയും പിടിച്ചെടുത്തു

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…

5 hours ago

സഹവർത്തിത്വത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…

6 hours ago

ത്രിപുര അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: ബംഗ്ലാദേശ് പൗരനും നാല് ഇന്ത്യൻ ഇടനിലക്കാരും അറസ്റ്റിൽ

ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…

6 hours ago

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

7 hours ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

7 hours ago